( ഇസ്റാഅ് ) 17 : 1

سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ

തന്‍റെ അടിമയെ ഒരു രാത്രിയില്‍, മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്‍റെ പരിസരങ്ങളെ നാം അനുഗ്രഹീതമാക്കിയിട്ടുണ്ട് -നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ചിലത് അവനെ കാണിക്കുന്നതിനുവേണ്ടി കൊണ്ടുപോയവന്‍ അതീവ പരിശുദ്ധനാകുന്നു, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാണ്.

മക്കയിലുള്ള മസ്ജിദുല്‍ ഹറമില്‍ നിന്ന് വിദൂരത്തുള്ള മസ്ജിദുല്‍ അഖ്സാ (ജ റുസലേമിലുള്ള സുലെമാന്‍ നബി പണിത പള്ളിയായ ബൈത്തുല്‍ മുഖദ്ദസ്)യിലേക്കു ള്ള പ്രവാചകന്‍റെ രാത്രിയിലുള്ള യാത്രയെയാണ് 'ഇസ്റാഅ്'(നിശാപ്രയാണം) എ ന്നുപറയുന്നത്. തുടര്‍ന്ന് മസ്ജിദുല്‍ അഖ്സായില്‍നിന്ന് ഏഴ് ആകാശങ്ങളും പ്രപഞ്ചത്തിന്‍റെ അതിരായ 'സിദ്റത്തുല്‍ മുന്‍തഹാ'(ഇലന്തവൃക്ഷം)യും കടന്ന് 'ജന്നത്തുല്‍ മ അ്വ'യില്‍ (ഫിര്‍ദൗസ് എന്ന അത്യുന്നതമായ സ്വര്‍ഗത്തില്‍) ചെന്ന് ഉടമയുമായി കൂ ടിക്കാഴ്ച നടത്താന്‍പോയതിന് 'മിഅ്റാജ്' (ആകാശാരോഹണം) എന്നുപറയുന്നു. ന മ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്ന് ചിലത് അവനെ കാണിക്കുന്നതിനുവേണ്ടിയാണ് 'ഇസ് റാഉം മിഅ്റാജും' സംഭവിപ്പിച്ചത് എന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുണ്ട്.

ശരീരവും ('ജസദ്') ആത്മാവും ('നഫ്സ്') കൂടുമ്പോഴാണ് അടിമയാകുന്നത്. അടിമയെ സഞ്ചരിപ്പിച്ചു എന്ന് പറഞ്ഞതില്‍ നിന്ന് ശരീരത്തോടുകൂടിത്തന്നെയാണ് പ്രപഞ്ചനാഥന്‍ മുഹമ്മദിനെ സ്വര്‍ഗത്തില്‍ കൊണ്ടുപോയത് എന്ന് മനസ്സിലാക്കാം. സൂ ക്തത്തിന്‍റെ ആദ്യത്തില്‍ അതീവ പരിശുദ്ധന്‍ എന്ന് പറഞ്ഞതിന്‍റെ ആശയം ആകാശഭൂമികളെ ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിച്ച, എ ല്ലാറ്റിനും കഴിവുള്ള തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന, ആരാലും ചോദ്യം ചെയ്യപ്പെടാത്ത, കാ ര്യകാരണബന്ധത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന, സ്ഥലകാല ദൂരമൊന്നും ബാധകമല്ലാത്ത, ഉപമയില്ലാത്ത, ഉദാഹരണമില്ലാത്തവന്‍ എന്നാണ്. സൂക്തത്തിന്‍റെ അവസാ നത്തില്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം വീക്ഷിക്കുന്നവനുമാണ് അവന്‍ എന്ന് പറഞ്ഞത് എവിടെ, എപ്പോള്‍, എന്ത്, എങ്ങനെ നടക്കുമെന്ന് നേരത്തെ നിശ്ചയിച്ച് എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാണ് അവന്‍ എന്നാണ്.

53: 1-12 ല്‍ അല്ലാഹു പറയുന്നു: വിടവാങ്ങുന്ന നക്ഷത്രമാണ് സത്യം, നിങ്ങളു ടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല, ലക്ഷ്യബോധം നഷ്ടപ്പെട്ടവനുമായിട്ടില്ല, ദേഹേച്ഛയ നുസരിച്ച് അവന്‍ പ്രതിഫലിപ്പിക്കുന്നുമില്ല (സംസാരിക്കുന്നുമില്ല). ഇത് അവന് നല്‍കു ന്ന ദിവ്യബോധനമല്ലാതെ മറ്റൊന്നുമല്ല, അതിബലിഷ്ഠനായ ഒരുവനാണ്-മലക്ക് ജി ബ്രീലാണ്-അവനെ പഠിപ്പിച്ചത്. അപ്പോള്‍ അവന്‍-ജിബ്രീല്‍- സാക്ഷാല്‍ രൂപത്തി ല്‍ പ്രത്യക്ഷപ്പെട്ടു, അവന്‍ അത്യുന്നതമായ ചക്രവാളത്തില്‍ ഉപവിഷ്ടനായി, പിന്നെ അവന്‍ അടുത്തടുത്ത് വന്നു, രണ്ട് വില്ലോളം അല്ലെങ്കില്‍ അതിലും കുറഞ്ഞ അകലത്തില്‍ നിലകൊണ്ടു, അങ്ങനെ തന്‍റെ അടിമക്ക് എന്താണോ ദിവ്യബോധനം നല്‍കേണ്ടത് അത് നല്‍കി. കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയവും മനസ്സും കളവാക്കിയിട്ടില്ല, എന്നിട്ടാണോ അവന്‍ കണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ അവനോട് തര്‍ക്കിക്കുന്നത്? 81: 15-28 ല്‍, പിന്‍വാങ്ങിക്കൊണ്ട് അപ്രത്യക്ഷമാകുന്ന ഗ്രഹങ്ങളെക്കൊണ്ടും വിടപറ യുന്ന രാത്രിയെക്കൊണ്ടും വിടരുന്ന പ്രഭാതത്തെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു: നിശ്ചയം സിംഹാസനമുടയവന്‍റെ-അല്ലാഹുവിന്‍റെ-അടുക്കല്‍ ബലിഷ്ഠനും സുരക്ഷിത നും മാന്യനുമായ ഒരു ദൂതന്‍റെ-ജിബ്രീലിന്‍റെ-വാക്കുകള്‍ തന്നെയാണിത്. ആ ദൂതന്‍ അനുസരിക്കുന്നവനും പിന്നെ വിശ്വസ്തനുമാണ്. നിങ്ങളുടെ കുട്ടുകാരന്‍-മുഹമ്മ ദ്-ജിന്ന് ബാധിച്ചവനുമല്ല, അവനെ-ജിബ്രീലിനെ-നിങ്ങളുടെ കൂട്ടുകാരന്‍ വ്യക്തമായ ചക്രവാളത്തില്‍ കണ്ടിട്ടുണ്ട്, അദൃശ്യങ്ങളുടെ കാര്യത്തില്‍ അവന്‍ കുറവ് വരുത്തുന്നവനുമല്ല, അത് ആട്ടിയോടിക്കപ്പെട്ട ചെകുത്താന്‍റെ വാക്കുകളുമല്ല. അപ്പോള്‍ നിങ്ങള്‍ എവിടേക്കാണ് ഇതില്‍ നിന്ന് ഓടിയകലുന്നത്? ഇത് സര്‍വ്വലോകര്‍ക്കുമുള്ള ഒരു ഉ ണര്‍ത്തല്‍ അല്ലാതെ മറ്റൊന്നുമല്ല; നിങ്ങളില്‍ നിന്ന് ആരാണോ നേരെച്ചൊവ്വെ നിലകൊ ള്ളാന്‍ ഉദ്ദേശിക്കുന്നത്, അവര്‍ക്കുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. മുഹമ്മദ് ഹിറാ ഗുഹയിലായിരിക്കുമ്പോള്‍ ആദ്യമായി ജിബ്രീല്‍ വന്ന് അല്ലാഹുവില്‍ നിന്നുള്ള സൂക്തങ്ങള്‍ കൊണ്ടുവന്ന് കേള്‍പ്പിക്കുന്ന സന്ദര്‍ഭമാണ് ഇവിടെ വിവരിച്ചത്.

53: 13-18 ല്‍, മറ്റൊരു പ്രാവശ്യവും ജിബ്രീല്‍ ഇറങ്ങുന്നതായി അവന്‍-പ്രവാചക ന്‍-കണ്ടിട്ടുണ്ട്, പ്രപഞ്ചത്തിന്‍റെ അറ്റമായ 'ഇലന്തവൃക്ഷ'ത്തിന്‍റെ അടുത്തുവെച്ച്, അതി ന്‍റെ അടുത്താണ് 'ജന്നത്തുല്‍ മഅ്വാ'യുള്ളത്. അപ്പോള്‍ ആ ഇലന്തവൃക്ഷത്തെ മൂടേ ണ്ട ഒന്ന് മൂടിയപ്പോള്‍ ദൃഷ്ടി മങ്ങിപ്പോയിട്ടില്ല, ഹൃദയം ചാഞ്ചാടിയിട്ടുമില്ല, നിശ്ചയം അവന്‍ തന്‍റെ നാഥന്‍റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്ന് കാണുകതന്നെ ചെയ്തിട്ടു ണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് പ്രപഞ്ചത്തിന്‍റെ അങ്ങേയറ്റമായ സിദ്റത്തുല്‍ മുന്‍തഹായില്‍ വെച്ച് ജിബ്രീലിനെ കണ്ട രംഗമാണ് ഇവിടെ വിവരിക്കുന്നത്. രണ്ടുപ്രാവശ്യം മാത്രമാണ് ജിബ്രീലിനെ അറുന്നൂറ് ചിറകുകളോടുകൂടി സാക്ഷാല്‍ രൂ പത്തില്‍ കണ്ടിട്ടുള്ളതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഹിറാഗുഹയില്‍ വെച്ച് ജിബ്രീ ലിനെ കണ്ടതുപോലെ ശരീരവും ആത്മാവും പങ്കെടുത്തുകൊണ്ടുള്ള കാഴചതന്നെ യാണ് സിദ്റത്തുല്‍ മുന്‍തഹായില്‍ വെച്ചും പ്രവാചകന്‍ മുഹമ്മദ് കണ്ടിട്ടുള്ളത്.

ജിബ്രീല്‍ 'ബുറാഖ്' എന്ന വാഹനത്തില്‍ പ്രവാചകന്‍റെ അടുത്ത് വരികയും ആ വാഹനത്തില്‍ പ്രവാചകനേയും കൂട്ടി മക്കയില്‍ നിന്ന് ബൈത്തുല്‍ മുഖദ്ദസില്‍ എത്തുക യും അവിടെവെച്ച് രണ്ട് റകഅത്ത് 'തഹിയ്യത്ത്' നമസ്കരിച്ചശേഷം പ്രവാചകനെ യും കൊണ്ട് ആകാശത്തേക്ക് ഉയരുകയും ചെയ്തു.

ഒന്നാം ആകാശത്തിന്‍റെ വാതില്‍ക്കല്‍ ചെന്ന് മുട്ടിയപ്പോള്‍ പാറാവുകാരായ മലക്കുകള്‍ ചോദിച്ചു: "ആരാണ് മുട്ടുന്നത്?"

 "ജിബ്രീല്‍ ".

 "ആരാണ് കൂടെയുള്ളത്?"

 "മുഹമ്മദ്."

 "അവന്‍ നിയോഗിക്കപ്പെട്ടുവോ?"

 "അതെ."

 "നിനക്കും നിന്‍റെ കൂടെയുള്ളവനും സ്വാഗതം."

 സംഭാഷണത്തില്‍ നിന്നും ഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍ അല്ലാഹു അറിയി ക്കാന്‍ ഉദ്ദേശിക്കുമ്പോഴല്ലാതെ മലക്കുകള്‍ അറിയുന്നില്ല എന്ന് മനസ്സിലാക്കാം.

ഒന്നാം ആകാശത്തുവെച്ച് പ്രവാചകന്‍ മുഹമ്മദ് ആദമിനെ കണ്ട് സലാം പറയുക യും അദ്ദേഹം പ്രവാചകന് സലാം മടക്കുകയും ആശംസിക്കുകയും നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നെ ജിബ്രീല്‍ പ്രവാചകനെയും കൊണ്ട് രണ്ടാം ആകാശത്തേക്ക് ഉയര്‍ന്നു. ഒന്നാം ആകാശത്തിലേതുപോലെ സംഭാഷണം ആവര്‍ത്തിക്കപ്പെ ടുകയും ശേഷം വാതില്‍ തുറക്കപ്പെടുകയും ചെയ്തു. പ്രവാചകന്‍ അവിടെവെച്ച് യ ഹ്യായെയും ഈസായെയും കാണുകയും അവര്‍ പ്രവാചകനെ ആശംസിക്കുകയും നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം മൂന്നാം ആകാശത്തേക്ക് ഉയര്‍ ന്നു. അവിടെയും സംഭാഷണം ആവര്‍ത്തിക്കപ്പെടുകയും വാതില്‍ തുറക്കപ്പെടുകയും ചെയ്തു. അവിടെവെച്ച് യൂസുഫിനെ-മൊത്തം മനുഷ്യരുടെ ഭംഗിയുടെ പകുതി അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടുണ്ട്-കണ്ടു. അദ്ദേഹവും പ്രവാചകനെ ആശംസിക്കുകയും നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് നാലാം ആകാശത്തേക്ക് ഉയരുകയും അവിടെ ഇദ്രീസിനെ കാണുകയും ചെയ്തു. അദ്ദേഹവും പ്രവാചകനെ ആശംസിക്കുകയും നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചാം ആകാശത്ത് ഹാ റൂനിനെയും ആറില്‍ മൂസായെയും കാണുകയും അവര്‍ പ്രവാചകന് സ്വാഗതമോതുകയും ചെയ്തു. പിന്നെ ഏഴിലേക്ക് ഉയര്‍ന്നു. ഏഴാം ആകാശത്തുകാര്‍ക്കുള്ള ഖിബ്ല യായ 'ബൈത്തുല്‍ മഅ്മൂറിന്‍റെ' ചാരത്ത് ഇരിക്കുന്നവനായി ഇബ്റാഹീമിനെ കണ്ടു. അദ്ദേഹവും പ്രവാചകനെ ആശംസിക്കുകയും നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെ യ്തു. 'ബൈത്തുല്‍ മഅ്മൂറി'ല്‍ ഓരോ ദിവസവും എഴുപതിനായിരം മലക്കുകള്‍ പ്ര വേശിക്കുന്നുണ്ട്, എന്നാല്‍ അവര്‍ തിരിച്ചുപോരുന്നുമില്ല. പിന്നീട് ജിബ്രീല്‍ പ്രവാചകനെ പ്രപഞ്ചത്തിന്‍റെ അതിരായ സിദ്റത്തുല്‍ മുന്‍തഹായിലേക്ക് കൊണ്ടുപോയി. അ വിടെവെച്ച് അറുന്നൂറ് ചിറകുകളോടുകൂടി പ്രത്യക്ഷപ്പെട്ട്: ഞാന്‍ ജിബ്രീലാണ്, ഇവി ടെനിന്ന് അങ്ങോട്ട് സൃഷ്ടികളില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല എന്നുപറ ഞ്ഞ് പിന്‍വാങ്ങി.

ശേഷം പ്രവാചകന്‍ ഒറ്റക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ച്: "എല്ലാ തിരുമുല്‍ ക്കാഴ്ചകളും അല്ലാഹുവിനാണ്, എല്ലാ നമസ്കാരങ്ങളും-പ്രാര്‍ത്ഥനകളും-പരിശുദ്ധമായിട്ടുള്ളതെല്ലാം തന്നെയും" എന്ന് അഭിസംബോധനം ചെയ്തു.

അപ്പോള്‍ അല്ലാഹു മറുപടി നല്‍കി: "ഓ നബിയായിട്ടുള്ളവനേ, നിന്‍റെമേലില്‍ അ ല്ലാഹുവിന്‍റെ രക്ഷയുണ്ടായിരിക്കട്ടെ, അല്ലാഹുവിന്‍റെ കാരുണ്യവും അവന്‍റെ അനുഗ്രഹ ങ്ങളും."

 അപ്പോള്‍ പ്രവാചകന്‍ കൂട്ടിച്ചേര്‍ത്തു: "ഞങ്ങളുടെമേലിലും സജ്ജനങ്ങളായ എല്ലാ അടിമകളുടെമേലിലും നിന്‍റെ രക്ഷയുണ്ടായിരിക്കണം."

പ്രവാചകന് സ്വര്‍ഗത്തില്‍ വെച്ച് മറ്റാര്‍ക്കും നല്‍കാത്ത രണ്ട് പ്രകാശങ്ങളായ ഫാത്തിഹഃയും സൂറത്ത് 'ബഖറ'യിലെ അവസാനത്തിലെ രണ്ട് സൂക്തങ്ങളും നല്‍കുകയും അതേപ്രകാരം സ്വര്‍ഗവും അതിലെ അനുഭൂതികളും നരകവും അതിലെ ശിക്ഷാ കഠോരങ്ങ ളും കാണിച്ചുകൊടുക്കുകയും ചെയ്തു. എല്ലാ ദിവസവും അന്‍പത് നേരത്തെ നമസ്കാര വും നിശ്ചയിച്ചുകൊടുത്തു. ശേഷം പ്രവാചകന്‍ തിരിച്ച് ആറാം ആകാശത്ത് എത്തിയപ്പോള്‍ മൂസാ ചോദിച്ചു:

 "നിന്‍റെ സമുദായത്തിന് എന്താണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്?"

 "അന്‍പത് നേരത്തെ നമസ്കാരം."

 "നിന്‍റെ സമുദായത്തിന് അത് നിര്‍വ്വഹിക്കാന്‍ സാധിക്കുകയില്ല, ചുരുക്കിത്തരാ ന്‍ ആവശ്യപ്പെടുക."

 അതനുസരിച്ച് പ്രവാചകന്‍ തിരിച്ചുപോയി അമ്പത് നേരത്തെ നമസ്കാരം ചുരുക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചുരുക്കി നാല്‍പത്തഞ്ചായി നിശ്ചയിച്ചുകൊടുത്തു. വീ ണ്ടും മടങ്ങിയെത്തിയപ്പോള്‍ മൂസാ പറഞ്ഞു:

 "അതും നിന്‍റെ സമുദായത്തിന് നിര്‍വ്വഹിക്കാന്‍ സാധ്യമല്ല, ചുരുക്കിത്തരാന്‍ ആ വശ്യപ്പെടുക."

 അങ്ങനെ ഒമ്പത് പ്രാവശ്യം ആവശ്യപ്പെട്ടതനുസരിച്ച് അവസാനം അഞ്ച് നേരമാ യി ചുരുക്കി നിശ്ചയിച്ച് വീണ്ടും മൂസായുടെ അടുത്തെത്തിയപ്പോള്‍ മൂസാ പറഞ്ഞു:

 "എന്‍റെ സമുദായത്തിന് മൂന്ന് നേരത്തെ നമസ്കാരം തന്നെ നിര്‍വ്വഹിക്കാന്‍ അ വര്‍ക്ക് സാധിച്ചിരുന്നില്ല, അതുകൊണ്ട് വീണ്ടും ചുരുക്കിത്തരാന്‍ ആവശ്യപ്പെടുക."

 "ഇനിയും എന്‍റെ നാഥനോട് ചുരുക്കാന്‍ ആവശ്യപ്പെടാന്‍ എനിക്ക് ലജ്ജതോന്നു ന്നു."

 അപ്പോള്‍ അല്ലാഹു പറഞ്ഞു: "നമസ്കാരം അഞ്ച് നേരമായി നിശ്ചയിച്ചിരിക്കു ന്നു, അതിന് അന്‍പതിന്‍റെ ശ്രേഷ്ഠതയുമുണ്ട്."

'ഇസ്റാഅ് വല്‍ മിഅ്റാജ്' സംഭവിക്കുന്നതുവരെ പ്രവാചകനും അനുചരന്‍മാരും മൂസവീ ശരീഅത്തിലുള്ള മൂന്ന് നേരത്തെ നമസ്കാരമാണ് നിര്‍വ്വഹിച്ചു പോന്നിരുന്നത്.

ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിച്ചുവന്ന് പ്രവാചകന്‍ മുഹമ്മദ് മറ്റെല്ലാ പ്രവാചകന്‍മാര്‍ക്കും ഇമാമായിക്കൊണ്ട് സുബ്ഹി നമസ്കരിക്കുകയും ശേഷം അവര്‍ക്ക് അഭിമുഖമായി ഇരിക്കുകയും 43: 45 ല്‍ പറഞ്ഞപ്രകാരം അല്ലാഹു ആവശ്യപ്പെട്ടതനുസരിച്ച് 'നിനക്കുമുമ്പ് നാം അയച്ചിട്ടുള്ള പ്രവാചകന്‍മാരോട് നീ ചോദിക്കുക: സേവനം ചെയ്യപ്പെടാന്‍ നിഷ്പക്ഷവാനെക്കൂടാതെ ഇലാഹായിട്ട് മറ്റാരെയെങ്കിലും നാം നിശ്ചയിച്ചിട്ടുണ്ടായിരുന്നോ' എന്ന് ചോദിക്കുകയും ചെയ്തു.

എല്ലാമനുഷ്യരും സ്വര്‍ഗത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. എല്ലാ വിശ്വാസികളുടെയും ആത്മാവുകളും പ്രവര്‍ത്തനങ്ങളും സ്വര്‍ഗത്തിലുള്ള 'ഇല്ലിയ്യീന്‍' എന്ന പട്ടികയിലാണ് സൂക്ഷിക്കുന്നത്. ഫുജ്ജാറുകളുടേത് നരകത്തിലുള്ള 'സിജ്ജീനി'ലും. പ്രവാചകന്‍ മുഹമ്മദ് 'ഇസ്റാഅ് വല്‍ മിഅ്റാജ്' നാളില്‍ ശരീരത്തോടുകൂടിയാണ് സ്വര്‍ഗത്തില്‍പോ യി അല്ലാഹുവിനെ അഭിസംബോധനം ചെയ്തത്. നമസ്കാരം അഞ്ച് നേരമാക്കി ചുരു ക്കിക്കിട്ടുന്നതിനായി പ്രവാചകന്‍ ഒമ്പത് പ്രാവശ്യം കയറിയിറങ്ങിയതിനെ അനുസ്മരി ച്ചുകൊണ്ട് വിശ്വാസികളുടെ ആത്മാവ് അദ്ദിക്റാകുന്ന പ്രകാശവാഹനം ഉപയോഗപ്പെടുത്തി അഞ്ചുനേരത്തെ നമസ്കാരങ്ങളിലും (ദിവസവും ഒമ്പതുപ്രാവശ്യം) സ്വര്‍ഗത്തി ല്‍ പോയി 'അത്തഹിയ്യാത്ത്' നിര്‍വ്വഹിക്കുകയും അവരുടെ കര്‍മ്മങ്ങളെല്ലാം 'ഇല്ലിയ്യീ നി'ല്‍ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിന് വേണ്ടിയാണ് പ്രവാചകനെ ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാക്കുകയും ചെയ്തത്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫുജ്ജാറുകള്‍ക്കും എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികള്‍ക്കും ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയില്ല എന്നും ടൈലറുടെ സൂചിയു ടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക യില്ല എന്നും 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ഇത്തരക്കാരുടെ അവസ്ഥ ആകാശത്തുനിന്ന് വീണവനെപ്പോലെയാണെ ന്ന് 22: 31 ലും പറഞ്ഞിട്ടുണ്ട്. ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇ ക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രര്‍ത്ഥനാ രീതിയും ജീവിത രീതയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 155-159; 16: 110 വിശദീകരണം നോക്കുക.