مَنِ اهْتَدَىٰ فَإِنَّمَا يَهْتَدِي لِنَفْسِهِ ۖ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۗ وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا
ആരാണോ സന്‍മാര്‍ഗം സ്വീകരിച്ചത്, അപ്പോള്‍ നിശ്ചയം അവന്‍ അവനുവേ ണ്ടിത്തന്നെയാണ് സന്‍മാര്‍ഗം സ്വീകരിച്ചത്; ആരാണോ വഴികേടിലാകുന്നത്, അപ്പോള്‍ ആ വഴികേടിന്‍റെ ദോഷവും ആ ആത്മാവിന്‍റെ മേല്‍ തന്നെയാണ്; ഭാരം വഹിക്കുന്ന ഒരാളും മറ്റൊരുവന്‍റെ ഭാരം വഹിക്കുകയില്ല, ഒരു പ്രവാചക നെ നിയോഗിക്കുന്നത് വരെ നാം ശിക്ഷിക്കുന്നവനാവുകയുമില്ല.
നിഷ്പക്ഷവാനായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അദ്ദിക് ര്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരിക്കെ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാ ണോ ഇമാമായ അതിനെ സത്യപ്പെടുത്തി ഇവിടെ ജീവിക്കുന്നത്, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. എന്നാല്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അ ദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഇവിടെ ജീവിക്കുന്നത്, അവര്‍ നരകക്കുണ്ഠത്തിലേക്കാണ്. അപ്പോള്‍ ഒരാള്‍ക്കും തന്‍റെ വഴികേടിന് നാഥനെയോ പിശാചിനെയോ മറ്റാരെയും തന്നെയോ കുറ്റപ്പെടുത്താന്‍ സാ ധ്യമല്ല. 16: 24-25 വിശദീകരണം നോക്കുക.
പ്രവാചകന്‍റെ ജീവിതം ജനങ്ങളില്‍ സാക്ഷ്യം വഹിച്ച് ജീവിക്കുന്ന വിശ്വാസിക ളുടെ ഒരു സംഘം ഇന്ന് ലോകത്തെവിടെയുമില്ല. എന്നാല്‍ പ്രവാചകന്‍റെ ആളുകളെന്ന് ദുരഭിമാനിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ അവഗണി ക്കുകവഴി ഏറ്റവും മോശപ്പെട്ട ഒരു ജീവിതമാണ് ഇവിടെ നയിക്കുന്നത്. അതിനാല്‍ 2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളില്‍ പെട്ടവര്‍ ദൈവത്തിന്‍റെ ഏക ത്വത്തെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മം അനുഷ്ഠിക്കുക യാണെങ്കില്‍ അവരുടെ പ്രതിഫലം അവരുടെ നാഥന്‍റെ പക്കലുണ്ട്; അവരുടെമേല്‍ ഭയ പ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 6: 125; 9: 67-69; 10: 108 വിശദീകരണം നോക്കുക.