اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا
നിന്റെ ഗ്രന്ഥം നീ വായിക്കുക, ഇന്നേദിനം നിന്റെ വിചാരണക്ക് നീതന്നെ ഏ റ്റവും മതിയായവനാകുന്നു.
എല്ലാഓരോ മനുഷ്യന്റെയും വിധി (കര്‍മ്മരേഖ) അവന്റെ പിരടിയില്‍ ബന്ധിച്ചിട്ടു ണ്ട്. അതായത് അവരുടെ ജനനം, മരണം, ജീവിതകാലം, പ്രവൃത്തികള്‍, സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ തുടങ്ങിയ കാര്യങ്ങളെല്ലാം ത്രികാലജ്ഞാനിയായ അല്ലാഹു അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠിപ്പിക്കുന്നത്. ഈ സൂക്തമുള്‍പ്പടെ കര്‍മ്മ രേഖയെക്കുറിച്ച് പ്രതിപാധിക്കുന്ന ഏഴ് സൂക്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്.
1) 18: 49:-ഗ്രന്ഥം (കര്‍മ്മരേഖ) ഹാജരാക്കപ്പെടുകയുണ്ടായി, അപ്പോള്‍ ഫുജ്ജാറു കളായ ഭ്രാന്തന്മാര് തങ്ങളുടെ കര്‍മ്മരേഖയിലുള്ളതില്‍ പ്രയാസപ്പെടുന്നതായി നിനക്ക് കാണാം; അവര്‍ പറയുകയും ചെയ്യും: ഇത് എന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ കൊത്തിവെക്കാതെ-രേഖപ്പെടുത്താതെ-ഇതില്‍ വിട്ടുകളഞ്ഞിട്ടില്ല ല്ലോ! അവര്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചതെല്ലാം അവര്‍ അതില്‍ കണ്ടെത്തുന്നതാണ്, നിന്റെ നാഥന് ആരോടും അല്പം പോലും അനീതി കാണിക്കുന്നവനല്ല (ഇല്ലാത്തത് ചേര്‍ക്കുകയോ ഉള്ളത് വിട്ടുകളയുകയോ ഇല്ല).
2) 23: 62-63:- ഒരു ആത്മാവിനേയും അതിന് വഹിക്കാന്‍ കഴിയാത്തത് നാം വഹി പ്പിക്കുകയുമില്ല, നമ്മുടെ പക്കല്‍ സത്യം പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രന്ഥവുമുണ്ട്, അവര്‍ അല്പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല. അല്ല, അവരുടെ ഹൃദയങ്ങ ള്‍ ഇതില്‍ നിന്ന് അശ്രദ്ധയിലാണ്ടിരിക്കുകയാണ്, അവര്‍ക്ക് ആ ബോധത്തിലല്ലാത്ത പ്ര വര്ത്തനങ്ങളാണുള്ളത്, അവര്‍ അത് അങ്ങനെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാകുന്നു.
3) 36: 12:- നിശ്ചയം നാം മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യും, അവര്‍ മുമ്പ് പ്രവര്‍ത്തിച്ചതും അവരുടെ പൈതൃകങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട്, എല്ലാ ഓരോ വസ്തുതയും ഒരു വ്യക്തമായ ഇമാമില്‍-കര്‍മ്മരേഖയില്‍-കൊത്തിവെച്ചിട്ടുമുണ്ട.്
4) 45: 28:- അന്ന് എല്ലാഓരോ സമുദായത്തെയും മുട്ടുകുത്തിയതായി നീ കാണുന്നതുമാണ്, എല്ലാ ഓരോരുത്തരും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുന്നതും അന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. 45: 29 ല്‍, ഇതാ നമ്മുടെ ഗ്രന്ഥം, അത് നിങ്ങളുടെ പ്രവൃത്തികള്‍ സത്യത്തോടുകൂ ടി നിങ്ങളുടെമേല്‍ പ്രതിഫലിപ്പിക്കുന്നതാണ്, നിശ്ചയം നാം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരുന്നതെല്ലാം കൊത്തിവെക്കുകയായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
5) 58: 6:-ഒരു നാളില്‍ അല്ലാഹു അവരെ മുഴുവനും പുനര്‍ജീവിപ്പിക്കുകയും അ വര് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം അവര്‍ക്ക് വിവരം അറിയിച്ച് കൊടുക്കുകയും ചെയ്യുന്നതാണ്, അല്ലാഹു അതെല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നു, എന്നാല്‍ അവരാ കട്ടെ അതെല്ലാം വിസ്മരിച്ചിരിക്കുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തിന്റെ മേലും സാക്ഷിയുമാകുന്നു.
6) 78: 21-30:- നിശ്ചയം, നരകകുണ്ഠം ഒരു പതിസ്ഥലമായിരിക്കുന്നു. പരിധിലം ഘിച്ചവര്ക്ക് സങ്കേതമായിക്കൊണ്ട്. അതില്‍ അവര്‍ യുഗങ്ങളോളം താമസിക്കുകതന്നെ ചെയ്യും. അവര്‍ അതില്‍ കുളിര്‍മയോ പാനീയമോ രുചിക്കുകയില്ല-ചുട്ടുതിളച്ച വെള്ളവും ദുര്നീരുമല്ലാതെ. അനുയോജ്യമായ ഒരു പ്രതിഫലം. നിശ്ചയം, അവര്‍ വിചാരണ പ്രതീ ക്ഷിക്കുന്നവരായിരുന്നില്ല. അവര്‍ നമ്മുടെ സൂക്തങ്ങളെ അടിക്കടി കളവാക്കി തള്ളിപ്പ റയുന്നവരുമായിരുന്നു. എല്ലാഓരോ കാര്യവും നാം വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ കൊ ത്തിവെച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക, അപ്പോള്‍ നാം നിങ്ങള്‍ക്ക് ശി ക്ഷയല്ലാതെ വര്ദ്ധിപ്പിക്കുകയില്ലതന്നെ.
ത്രികാലജ്ഞാനിയായ നാഥന് നിഷ്പക്ഷവാനായതിനാല് മനുഷ്യരെ അവന്റെ പ്രവര്‍ത്തനചര്യ അവന്റെ സംസാരമായ അദ്ദിക്റിലൂടെ പഠിപ്പിക്കുകയാണ്. എല്ലാ ഓ രോരുത്തരും ഈ വസ്തുതയെക്കുറിച്ച് ബോധമുള്ളവരാണെങ്കില്‍ ഒരാളില്‍ നിന്നും അ വരുടെ കര്‍മരേഖയില്‍ രേഖപ്പെടുത്തപ്പെട്ട് വിചാരണാദിനത്തില്‍ വായിക്കാന്‍ കൊള്ളാത്ത ചിന്തകളോ വാക്കുകളോ പ്രവൃത്തികളോ ഉണ്ടാവുകയില്ല. എന്നാല്‍ ഇന്ന് ലോകത്തെ വിടെയുമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ പഠിക്കുകയോ പ്ര ചരിപ്പിക്കുകയോ ചെയ്യാത്തതിനാല്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചി ന്റെ കാല്പാടുകളായ വര്‍ഗീയത, വംശീയത, സ്വജനപക്ഷപാതം, കള്ളക്കടത്ത്, രക്ത ച്ചൊരിച്ചില്‍, സ്വവര്‍ഗരതി, വ്യഭിചാരം ബലാല്‍സംഗം തുടങ്ങി നീചവും നിന്ദ്യവുമായ ന ശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ലക്ഷ്യബോധ്യമില്ലാത്ത കെട്ട ജനതയായ ഇക്കൂട്ടര്‍ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്നവരായതിനാല്‍ പരലോകത്തെ യും ആത്മാവിനെയും പരിഗണിക്കാതെ ഐഹികലോകത്തിനും ദേഹേച്ഛക്കും പ്രാധാ ന്യം കൊടുക്കുന്നവരും ഏഴാം ഘട്ടത്തിലേക്കുവേണ്ടി നരകക്കുണ്ഠം സമ്പാദിക്കുന്നവ രുമാണ്. ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി നമസ്കരിക്കാനാണ് 20: 14 ല്‍ ക ല്‍പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ഈ ദുഷിച്ച ജനത അവരുടെ നമസ്കാരങ്ങളില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാ വയവങ്ങളാണ് മനസ്സില്‍ കാണുന്നത്. വിധിദിവസം ഓരോരുത്തരുടെയും കര്‍മങ്ങള്‍ തൂ ക്കി നോക്കുന്നത് സത്യമായ അദ്ദിക്ര്‍ കൊണ്ടായിരിക്കും എന്നതിനാല്‍ ഓരോരുത്തരും അവരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അദ്ദിക്റിന്റെ വെളിച്ചത്തിലായിരിക്ക ണം ഇവിടെ നടത്തേണ്ടത്. അല്ലാത്തപക്ഷം അവര്‍ വായിച്ച, കേട്ട, തൊട്ട സൂക്തങ്ങള്‍ വിധിദിവസം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. അതുകൊണ്ടാണ് "അവര്‍ ജനങ്ങളെ അതിനെത്തൊട്ട് തടയുന്നു, അവര്‍ അവരെത്തന്നെയും അതിനെത്തൊട്ട് തടയുന്നു, അതുവഴി അവര്‍ അവരെത്ത ന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല" എന്ന് ഈ ദു ഷിച്ച ജീവികളെക്കുറിച്ച് 6: 26 ല്‍ പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ ഞ ങ്ങള് മുസ്ലിംകളും അല്ലാഹുവിനെ സേവിക്കുന്നവരും പ്രവാചകനെ പിന്പറ്റുന്നവരാ ണെന്നുമെല്ലാം വാദിക്കുന്നവരാണെങ്കിലും അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുകവഴി പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരാണ്.
ചുരുക്കത്തില്‍ ഗ്രന്ഥം നല്കപ്പെട്ട എല്ലാവരുടെയും വിധി നരകത്തിലേക്കാണ്. 8: 48 ല്‍ വിവരിച്ച പ്രകാരം ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ തന്റെ ജി ന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി തന്റെ വിധി 83: 7 ല്‍ പറഞ്ഞ ന രകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന് മാത്രമാണ് വിജയം വരിക്കുക. 7: 8-9; 9: 51; 25: 68-70 വിശദീകരണം നോക്കുക.