( ഇസ്റാഅ് ) 17 : 18

مَنْ كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَنْ نُرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَدْحُورًا

ആരാണോ ധൃതി-ഐഹികലോകം-ഉദ്ദേശിച്ചത്, അവന് അതില്‍ നാം ഉദ്ദേശിച്ച ത് നാം ഉദ്ദേശിക്കുന്നവര്‍ക്ക് ധൃതിയില്‍ നല്‍കുന്നു, പിന്നെ നാം അവന് നര കക്കുണ്ഠമാണ് നല്‍കുക, അധിക്ഷേപാര്‍ഹനും കാരുണ്യം വിലക്കപ്പെട്ടവ നുമായി അവന്‍ അതില്‍ വേവിക്കപ്പെടുന്നതാണ്.

 5: 48; 6: 165 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനു ഷ്യനെ നാഥന്‍ ഭൂമിയിലേക്ക് നിയോഗിച്ചയച്ചിട്ടുള്ളത് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ കൊണ്ട് ഓരോരോരുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. പ രലോകത്തെ വെടിഞ്ഞുകൊണ്ട് ഇഹലോകം ആഗ്രഹിക്കുകയും അതിനുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഇഹലോകസുഖം അല്ലാ ഹു നല്‍കുന്നില്ല. ജീവിതലക്ഷ്യം മനസ്സിലാക്കിയ വിശ്വാസികള്‍ അവര്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുന്നതാണ്. എന്നാല്‍ നിഷ്പക്ഷവാനായ അല്ലാഹുവിനെ അംഗീകരിക്കാത്ത കപടവിശ്വാസികള്‍ അനുഗ്രഹങ്ങളെ സത്യത്തിന്‍റെ മാനദണ്ഡമായി കാണുകയും അതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന താണ്. അത്തരക്കാര്‍ക്ക് അല്ലാഹു കൂടുതല്‍ സമ്പത്തും സൗഭാഗ്യങ്ങളും നല്‍കുകയും അവരെ മരണത്തോടുകൂടി അവര്‍ സമ്പാദിച്ച നരകത്തില്‍ വേവിക്കുന്നതുമാണ്. 'ഞാ ന്‍ നന്ദികെട്ട കാഫിറായിരുന്നു' എന്ന് സാക്ഷ്യം വഹിക്കാതെ ഒരാളെയും നിഷ്പക്ഷ വാനായ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കുന്നതല്ല. ഇത്തരം സൂക്തങ്ങളെല്ലാം വാ യിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ മരണസമയത്ത് ആത്മാവിനെതിരെ 'നിശ്ചയം അ വര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ല്‍ പറഞ്ഞി ട്ടുണ്ട്. 6: 53; 7: 32; 11: 15-16 വിശദീകരണം നോക്കുക.