( ഇസ്റാഅ് ) 17 : 2

وَآتَيْنَا مُوسَى الْكِتَابَ وَجَعَلْنَاهُ هُدًى لِبَنِي إِسْرَائِيلَ أَلَّا تَتَّخِذُوا مِنْ دُونِي وَكِيلًا

മൂസാക്ക് നാം ഗ്രന്ഥം നല്‍കുകയുണ്ടായി, അതിനെ ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്‍മാര്‍ഗവുമാക്കി, എന്നെക്കൂടാതെ നിങ്ങള്‍ ആരെയും കൈകാ ര്യകര്‍ത്താവായി തെരഞ്ഞെടുക്കരുത് എന്ന് താക്കീത് നല്‍കിക്കൊണ്ട്.

32: 23 ല്‍, നിശ്ചയം മൂസാക്ക് നാം ഗ്രന്ഥം നല്‍കിയിട്ടുണ്ട്, അപ്പോള്‍ അതുപോലുള്ള ഒന്ന് വന്ന് കിട്ടുന്നതില്‍ നീ സംശയിക്കേണ്ടതില്ല, അതിനെ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് സന്‍മാര്‍ഗമാക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവില്‍ നിന്ന് ഒറ്റ ഗ്രന്ഥം മാത്രമാണ് വന്നിട്ടുള്ളത്. അതിന്‍റെ ശരീരം വിവിധ ഭാഷകളിലാണെങ്കില്‍ ആത്മാവ് അദ്ദിക്ര്‍ തന്നെയാണ്. ഏത് ഗ്രന്ഥവും അതാത്കാലത്തുള്ള മൊത്തം മനുഷ്യര്‍ക്ക് സന്‍മാര്‍ഗമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് 3: 3-4 ല്‍ പറഞ്ഞിട്ടുണ്ട്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടതുമുതല്‍ മൊത്തം ലോകങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് മാത്രമാണ്. അതുപോലെത്തന്നെ ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടതിനുശേഷം മൊത്തം ലോകങ്ങള്‍ക്ക് സത്യാസത്യ വിവേചനമാനദണ്ഡവും ത്രാസ്സും ഉ ള്‍ക്കാഴ്ചദായകവുമായ അദ്ദിക്ര്‍ മാത്രമാണ്. 

അല്ലാഹുവിനെക്കൂടാതെ മറ്റാരും കൈകാര്യകര്‍ത്താവായിട്ടില്ല, അല്ലെങ്കില്‍ ഇ ലാഹായിട്ട് അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്ന് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടതും പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടതും. പ്രപഞ്ചത്തി ന്‍റെ ഉടമയെ മാത്രം ആശ്രയിച്ച് അവനുമാത്രം വഴിപ്പെട്ട് അവന്‍റെ പ്രതിനിധികളായി നി ലകൊള്ളാന്‍ വേണ്ടിയാണ് സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗി ച്ചിട്ടുള്ളതും ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവരെ ഏല്‍പ്പിച്ചിട്ടുള്ളതും. 2: 2, 30, 213; 45: 13 വിശദീകരണം നോക്കുക.