انْظُرْ كَيْفَ فَضَّلْنَا بَعْضَهُمْ عَلَىٰ بَعْضٍ ۚ وَلَلْآخِرَةُ أَكْبَرُ دَرَجَاتٍ وَأَكْبَرُ تَفْضِيلًا
നാം അവരില്‍ ചിലരെ ചിലരേക്കാള്‍ (ഇഹത്തില്‍) ശ്രേഷ്ഠരാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന് നീ നോക്കുക, ഏറ്റവും വലിയ പദവികളും ഏറ്റവും വ ലിയ ശ്രേഷ്ഠതകളും ഉള്ളത് പരലോകത്ത് തന്നെയാകുന്നു.
92: 13 ല്‍, നമ്മുടെ പക്കല്‍ പരലോകവും ഇഹലോകവും ഉണ്ട് എന്നും; 87: 17 ല്‍, പരലോകം തന്നെയാണ് എന്നെന്നും നിലനില്‍ക്കുന്നതും ശാശ്വതമായിട്ടുള്ളതും എ ന്നും; 93: 4 ല്‍, നിനക്ക് പരലോകമാണ് ഇഹലോകത്തേക്കാള്‍ ഉത്തമമായത് എന്നും പ റഞ്ഞിട്ടുണ്ട്. 28: 60 ല്‍, അല്ലാഹുവിന്‍റെ പക്കലുള്ളതാണ് ഉത്തമവും ശാശ്വതവും എ ന്നും; 42: 36 ല്‍, വിശ്വസിക്കുകയും തങ്ങളുടെ നാഥനില്‍ സര്‍വ്വസ്വം ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹുവിന്‍റെ പക്കലുള്ളതാണ് ഉത്തമവും ശാശ്വതവുമായിട്ടുള്ളത് എ ന്നും പറഞ്ഞിട്ടുണ്ട്. 20: 73 ല്‍, അല്ലാഹു തന്നെയാണ് ഉത്തമനും ശാശ്വതനുമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുന്ന വിശ്വാസികള്‍ തന്നെയാണ് വിജയം വരിക്കുക എന്നാണ് അതിന്‍റെ വിവക്ഷ. 20: 131 ല്‍, നിന്‍റെ നാഥന്‍റെ ഭക്ഷണവിഭവങ്ങള്‍ തന്നെയാണ് ഉത്തമവും ശാശ്വതവും എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ ഭക്ഷണവി ഭവങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് 7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റാണ്. നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ വഹിക്കുന്നവരാണ് എന്ന് നാഥന്‍പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നല്ലാ തെ കപടന്മാര്‍ പ്രചരിപ്പിക്കുന്നതുപോലെ ആശയമില്ലാതെ ഗ്രന്ഥത്തിന്‍റെ ശരീരം മനഃപാഠമാക്കുന്ന ഹാഫിളീങ്ങളാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠര്‍ എന്ന് പഠിപ്പിച്ചിട്ടില്ല. സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ അവന്‍റെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചി ട്ടുള്ളത് ഏഴാം ഘട്ടത്തിലേക്കുവേണ്ടി അദ്ദിക്റില്‍ നിന്ന് കണ്ട സ്വര്‍ഗ്ഗം ഇവിടെ പണിയാനാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ആ ലക്ഷ്യം നിറവേറ്റുകയുള്ളൂ. 15: 44ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളിലൊന്നിലേക്ക് നി ജപ്പെടുത്തിവെക്കപ്പെട്ടവരാണ്. 2: 24; 11: 85-88; 16: 71-72, 96 വിശദീകരണം നോക്കുക.