كُلًّا نُمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا
എല്ലാ ഓരോരുത്തര്‍ക്കും-ഇക്കൂട്ടര്‍ക്കും അക്കൂട്ടര്ക്കുമെല്ലാം നിന്റെ നാഥന്റെ ജീവിത സൗകര്യങ്ങളില്‍നിന്ന് നാം ഒരുക്കിക്കൊടുക്കുകയാകുന്നു, നിന്റെ നാ ഥന്റെ ദാനങ്ങള്‍ തടയുന്നവരായി ആരുമില്ല.
നിഷ്പക്ഷവാന് എന്ന അല്ലാഹുവിന്റെ ഗുണത്തിന്റെ വിവക്ഷ ഇഹത്തില്‍ വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും ഗുണം ചെയ്യുന്നവന് എന്നാണ്. അഥവാ വഴിപ്പെ ടാത്തവര്ക്ക് പരത്തില്‍ നരകമാണ് എന്നതുകൊണ്ട് ഇഹത്തില്‍ നൈമിഷികമായ സ്വ ര്ഗീയസുഖം നല്കുന്ന നീതിമാനായ ത്രികാലജ്ഞാനിയാണ് അവന്. ഇഹത്തില്‍ ഓ രോരുത്തരും സമ്പാദിച്ചതെന്തോ, അതിന്റെ പ്രതിഫലം പരത്തില്‍ നല്കുന്നവനുമാണ് അവന്. വഴികേടിന് അവനെ കുറ്റം ചാരാതിരിക്കാന്‍ വേണ്ടി സ്വര്‍ഗത്തില്‍ വെച്ചുത ന്നെ സന്മാര്ഗവും വെളിച്ചവുമായ അദ്ദിക്ര്‍ എല്ലാ ഓരോരുത്തര്‍ക്കും പഠിപ്പിച്ചിട്ടുണ്ട് എന്ന് 55: 1-2 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിനെ കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമുണ്ടാവുകയില്ല എന്ന് 14: 22 ലും; മാതാപിതാക്കളെ കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമുണ്ടാവു കയില്ല എന്ന് 7: 173 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 165-167; 13: 18; 16: 111 വിശദീകരണം നോക്കുക.