( ഇസ്റാഅ് ) 17 : 24

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

നീ അവര്‍ക്ക് രണ്ടുപേര്‍ക്കും കാരുണ്യത്തിന്‍റെ ചിറകുകള്‍ വിനയപൂര്‍വ്വം താ ഴ്ത്തിക്കൊടുക്കുകയും ചെയ്യുക; 'എന്‍റെ നാഥാ, ചെറുപ്പത്തില്‍ അവര്‍ രണ്ടുപേരും എന്നെ കാരുണ്യത്തോടെ പോറ്റിവളര്‍ത്തിയതുപോലെ നീ അവര്‍ ഇരു വര്‍ക്കും കാരുണ്യം ചൊരിയേണമേ' എന്ന് നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ഭൂമിയില്‍ മനുഷ്യനെ നിയോഗിച്ചിട്ടുള്ളത് അല്ലാഹുവിനെ മാത്രം സേവിക്കുന്ന അവന്‍റെ പ്രതിനിധികളാകുന്നതിന് വേണ്ടിയാണ്. എന്നാല്‍ എപ്പോഴും 'അല്ലാഹ്' എ ന്ന സ്മരണയോടുകൂടി നിലകൊണ്ടുകൊണ്ട് ആ പ്രാതിനിധ്യം നിര്‍വ്വഹിക്കുക വിശ്വാസികള്‍ മാത്രമാണ്. അല്ലാഹുവിനെ മറന്നാല്‍ ജിന്നുകൂട്ടുകാരന്‍ പിടിമുറുക്കുന്നതും തിന്മ പിടിപെടുന്നതും അതുവഴി ജീവിതലക്ഷ്യം മറന്ന തെമ്മാടിയായിത്തീരുന്നതുമാണ്. 'ഏറ്റവും നല്ലനിലയില്‍' എന്നാല്‍ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വഴിയില്‍ എന്നാ ണ്. അഥവാ വിശ്വാസികളായ മാതാപിതാക്കളോട് 'ഛെ' എന്നുപോലും പറയരുത്. അ ങ്ങനെ പറഞ്ഞാല്‍ മുന്‍കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും കൂടെ അവന്‍ നരകക്കുണ്ഠത്തില്‍ ആപതിച്ച് നഷ്ടപ്പെട്ടവനാകുമെന്ന് 46: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. എ ന്നാല്‍ സ്രഷ്ടാവിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി മാതാപിതാക്കള്‍ തന്നെ ശിര്‍ ക്ക് ചെയ്യാന്‍ (അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ചവഴിപാട്, മന്ത്രം, മാരണം, സ്ത്രീധ നം വാങ്ങല്‍-കൊടുക്കല്‍ തുടങ്ങി ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്കെതിരായ പൈ ശാചിക പ്രവൃത്തികള്‍ ചെയ്യാന്‍) നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ രണ്ടുപേരെ യും അനുസരിക്കരുത്, നീ അവരോട് അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ബന്ധം നിലനിര്‍ ത്തുക, നീ പിന്‍പറ്റേണ്ടത് എന്നിലേക്ക് തിരിഞ്ഞവരുടെ മാര്‍ഗമാണ് എന്ന് 31: 15; 29: 8 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

'ചെറുപ്പത്തില്‍ അവര്‍ എന്നോട് കാരുണ്യത്തില്‍ വര്‍ത്തിച്ചതുപോലെ എന്‍റെ നാ ഥാ, നീ എന്‍റെ മാതാപിതാക്കളോട് കരുണ ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിക്കുകയും അ വര്‍ക്ക് നിന്‍റെ കാരുണ്യത്തിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുകയും അവര്‍ക്ക് കാരുണ്യമായ അദ്ദിക്ര്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ പറഞ്ഞുകൊടുക്കുകയും ചെയ്യണം. 'എ ന്‍റെ നാഥാ, എന്‍റെ മേലിലും എന്‍റെ മാതാപിതാക്കളുടെ മേലിലും നീ വര്‍ഷിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവനായി എന്നെ നീ നിയന്ത്രിച്ച് നിര്‍ത്തേണമേ, നീ തൃപ്തിപ്പെട്ട സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും എന്നെ അനുഗ്രഹിക്കേണമേ, എന്‍റെ സ ന്തതിപരമ്പരകളെ നീ സജ്ജനങ്ങളില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ, നിശ്ചയം ഞാ നിതാ നിന്നിലേക്ക് ഖേദിച്ച് മടങ്ങിയിരിക്കുന്നു, നിശ്ചയം ഞാന്‍ നിനക്ക് സര്‍വ്വസ്വം സ മര്‍പ്പിച്ചവരില്‍ പെട്ടവനുമാകുന്നു' എന്നായിരിക്കും നാല്‍പതുവയസ്സ് തികഞ്ഞ വിശ്വാ സികളുടെ പ്രാര്‍ത്ഥനയെന്ന് 46: 15 ല്‍ അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. സുലൈമാന്‍ നബി ന ടത്തിയ പ്രാര്‍ത്ഥന 27: 19 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മാതാപിതാക്കള്‍ ഫുജ്ജാറുകളില്‍ പെട്ടവരാണെങ്കില്‍ വിശ്വാസി അവരെ അനുസരിക്കാവുന്നതല്ല. എന്നാല്‍ അവരോട് അ ദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസൃതമായി പെരുമാറേണ്ടതാണ്. അഥവാ ഭക്ഷണം, വസ് ത്രം, ചികിത്സ, താമസസൗകര്യം തുടങ്ങിയ അവരുടെ ആവശ്യങ്ങളെല്ലാം നിര്‍വ്വഹിച്ച് കൊടുത്തുകൊണ്ട് നല്ലനിലയില്‍ പെരുമാറുക എന്നാണ്. പ്രവാചകനോ വിശ്വാസിക്കോ കപടവിശ്വാസികള്‍ക്ക് വേണ്ടിയും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്ക് വേ ണ്ടിയും-അത് അവരുടെ മാതാപിതാക്കളാണെങ്കിലും ശരി-പൊറുക്കലിനെത്തേടാനോ മയ്യിത്ത് നമസ്കരിക്കാനോ പാടില്ല എന്ന് 9: 84-85, 113-114 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 4: 59, 115, 135; 6: 151-153; 16: 78 വിശദീകരണം നോക്കുക.