إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا
നിശ്ചയം ധൂര്‍ത്തടിക്കുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളായിരിക്കുന്നു, പിശാചാവട്ടെ, തന്‍റെ നാഥനോട് ഏറെ നന്ദി കെട്ടവനുമായിരിക്കുന്നു.
ഏത് അനുഗ്രഹവും കുടുംബത്തില്‍ നിന്ന് അടുത്തവര്‍ക്ക് തന്നെയാണ് ആദ്യം നല്‍കേണ്ടത്. ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ കൊണ്ട് കുടുംബത്തില്‍ നിന്ന് അടുത്തവരെ ആദ്യമാദ്യം മുന്നറിയിപ്പ് നല്‍കാനാണ് 26: 214 ല്‍ കല്‍പിച്ചിട്ടുള്ളത്. വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകത്തെ ത്തൊട്ട് തടയുക എന്ന് 66: 6 ലും; അങ്ങനെ ചെയ്തില്ലെങ്കില്‍ വിധിദിവസം വിശ്വാസികള്‍ അവര്‍ക്കെതിരെ 'നിശ്ചയം തങ്ങളെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുത്തിയ അക്രമികള്‍ക്കാണ് സ്ഥായിയായ ശിക്ഷയുള്ളത് എന്ന് പറയുന്നതാണ് എന്ന് 42: 45 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'അടുത്തവര്‍ക്ക് നല്‍കുക' എന്നതിന്‍റെ വിവക്ഷ ആദര്‍ശബന്ധം, രക്തബന്ധം, അയല്‍പക്കബന്ധം എന്നീ നിലകളിലെല്ലാമുള്ള ബന്ധങ്ങള്‍ പരിഗണിച്ചുകൊണ്ട് നല്‍കുക എന്നാണ്. ദാനധര്‍മങ്ങള്‍ നല്‍കുന്നതിന് അര്‍ഹനാണെങ്കി ല്‍ വിശ്വാസിയെന്നോ സമുദായത്തില്‍ പെട്ടവനെന്നോ കുടുംബത്തില്‍ പെട്ടവനെന്നോ പരിഗണിക്കാതെ-മുഖം നോക്കാതെ-നല്‍കണം എന്നാണ് 2: 272 ല്‍ പറഞ്ഞിട്ടുള്ളത്. അയല്‍വാസി പട്ടിണികിടക്കേ വയറ് നിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. പുണ്യാത്മാക്കള്‍ അവര്‍ക്ക് ഭക്ഷണത്തിന് ആഗ്രഹമുണ്ടായിരിക്കെത്തന്നെ അല്ലാഹുവിനോടുള്ള സ്നേഹത്താല്‍ അഗതികളെയും അനാഥകളെയും ബന്ദികളെയും ഭക്ഷിപ്പിക്കുന്നവരാണെന്നും അപ്പോള്‍ അവരുടെ മനസ്സ് 'നിശ്ചയം ഞങ്ങള്‍ അല്ലാഹുവിന്‍റെ മുഖം പ്രസന്നമായി ക ണ്ടുമുട്ടണമെന്ന ലക്ഷ്യത്തോടെ മാത്രമാണ് നിങ്ങളെ ഭക്ഷിപ്പിക്കുന്നത്, എന്നല്ലാതെ നിങ്ങളില്‍നിന്ന് യാതൊരു പ്രത്യുപകാരവും നന്ദിപ്രകടനവും പ്രതീക്ഷിച്ചുകൊണ്ടല്ല' എന്നായിരിക്കും എന്ന് 76: 8-9 ല്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞ അഗതികളും അനാഥകളും ബന്ദികളും മനുഷ്യരില്‍ നിന്നുള്ളവരാണ്, എന്നല്ലാതെ ഒരു പ്രത്യേക ജനത യില്‍ പെട്ടവര്‍ മാത്രമല്ല. ബന്ദികളില്‍ കൊലപാതകം ചെയ്ത് തടവറയില്‍ എത്തിയവര്‍ വരെ ഉള്‍പ്പെടുന്നതുമാണ്.
'അവകാശം നല്‍കുക' എന്ന് പറയുമ്പോള്‍ ദാനധര്‍മങ്ങള്‍ നല്‍കല്‍ മാത്രമല്ല, അവരുടെ അനന്തരാവകാശം നല്‍കലും അവരുടെ അഭിമാനം, ചാരിത്ര്യം, സമ്പത്ത് എ ന്നിവയെല്ലാം സംരക്ഷിക്കലും ഉള്‍പ്പെടുന്നതാണ്. അഥവാ അല്ലാഹുവിന്‍റെ ഭൂമിയില്‍ അവന്‍ നിശ്ചയിച്ച അവധിവരെ ഏത് വിശ്വാസവും സ്വീകരിച്ച് ജീവിക്കാന്‍ ഏതൊരാ ള്‍ക്കും അവകാശമുണ്ടെന്ന് വകവെച്ചുകൊടുത്തുകൊണ്ടുള്ള ഒരു സമീപനം കൈകൊ ള്ളണം എന്നാണ്. ഏതൊരുവനെക്കുറിച്ചാണോ അയല്‍വാസി നിര്‍ഭയത്വത്തിലുള്ളത്, അവന്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനി ലൂടെ പഠിപ്പിച്ചിട്ടുണ്ട്. വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗം പണിത് പണിത സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് പോവുകയാണ് ചെയ്യേണ്ടത്. 2: 168-169; 7: 27; 16: 90-91 വിശദീകരണം നോക്കുക.