وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِنْ رَبِّكَ تَرْجُوهَا فَقُلْ لَهُمْ قَوْلًا مَيْسُورًا
നിന്‍റെ നാഥനില്‍ നിന്നുള്ള കാരുണ്യം പ്രതീക്ഷിച്ചുകൊണ്ട് നീ അവരെത്തൊട്ട് പിന്തിരിയുകയാണെങ്കില്‍, അപ്പോള്‍ നീ അവരോട് സമാശ്വാസത്തിന്‍റെ വാക്കു കള്‍ പറയുകയും ചെയ്യുക.
എല്ലാ അനുഗ്രഹങ്ങളുടെയും നിയന്ത്രണം അല്ലാഹുവിനാണ് എന്ന ബോധത്തില്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് പെരുമാറണമെന്ന് താല്‍പര്യം. അടുത്തവ രോ ആവശ്യക്കാരോ വഴിയാത്രക്കാരോ മറ്റാരെങ്കിലുമോ സഹായം ചോദിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല ല്ലോ എന്ന ദയാവായ്പിന്‍റെ മനസ്സുണ്ടായിരിക്കണം. തല്‍ക്കാലം മറ്റെവിടെനിന്നെങ്കി ലും സഹായം തേടാനും ഞാന്‍ പിന്നീട് നിന്നെ സഹായിക്കാമെന്നും പറഞ്ഞ് അവ ന്‍റെകാര്യം എളുപ്പമാവും വിധം സംസാരിക്കണം. അഥവാ കൊടുക്കുന്നത് അല്ലാഹുത ന്നെയാണ് എന്നബോധത്തില്‍ അവന്‍റെ പ്രയാസം മറ്റുള്ളവരാല്‍ നീക്കിക്കൊടുക്കുന്ന തിന് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും വേണം. സഹായം തേടുന്നത് അ ദ്ദിക്റിന് വിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ക്കാണെങ്കില്‍ അവരെ സഹായിക്കുന്നത് ദുര്‍ വ്യയവും പൈശാചികവുമാണ്. സഹായം തേടുന്നവര്‍ അതിന് അര്‍ഹതയുള്ളവര്‍ ത ന്നെയാണോ എന്ന് വിശ്വാസികള്‍ ഹൃദയം കൊണ്ട് അല്ലാഹുവിനോട് ചോദിക്കുന്ന തും അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരായി മാറുന്നതുമാണ് എന്ന് 7: 201 ല്‍ പറ ഞ്ഞിട്ടുണ്ട്. സഹായം ചോദിക്കുന്നവന്‍ അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസിയോ അര്‍ഹതയില്ലാത്തവനോ ആണെന്ന് മനസ്സിലായാല്‍ അവന്ന് സഹായം നല്‍കാനോ അവനുവേണ്ടി പ്രാര്‍ത്ഥിക്കാനോ പാടില്ല.
92: 5-7 ല്‍, ആരാണോ അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുകയും ചെയ്തത്, അവന്‍റെ എല്ലാ കാര്യങ്ങളും നാം എളുപ്പമാക്കിക്കൊടുക്കുമെന്നും; 92: 8- 10 ല്‍, ആരാണോ അദ്ദിക്റിനെ കളവാക്കിക്കൊണ്ട് പിശുക്ക് കാണിക്കുകയും അല്ലാഹുവി നെ ആശ്രയിക്കാതെ സ്വയം പര്യാപ്തത തെരഞ്ഞെടുക്കുകയും ചെയ്തത്, അവന്‍റെ എല്ലാ കാര്യങ്ങളും നാം ബുദ്ധിമുട്ടാക്കുകയും ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. 2: 177; 9: 73, 95, 125 വിശദീകരണം നോക്കുക.