وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَحْسُورًا
നിന്‍റെ കൈ നീ നിന്‍റെ പിരടിയില്‍ കെട്ടിവെക്കുകയുമരുത്, അതിനെ മുഴുവനായി നീട്ടിയിടുകയും ചെയ്യരുത്, അങ്ങനെ ചെയ്യുന്നപക്ഷം നീ ആക്ഷേപാര്‍ ഹനും ദുഃഖിതനുമായി ഇരുന്നുപോകും.
പിരടിയില്‍ കൈ കെട്ടരുത് എന്ന് പറഞ്ഞാല്‍ ചെലവഴിക്കുന്നിടത്ത് പിശുക്ക് കാണിക്കരുതെന്നും കൈ മുഴുവനായി നീട്ടിയിടരുത് എന്ന് പറഞ്ഞാല്‍ ചെലവഴിക്കുന്നിടത്ത് ധൂര്‍ത്തടിക്കരുത് എന്നുമാണ് ആശയം. ആക്ഷേപാര്‍ഹനാകും എന്ന് പറഞ്ഞതി ന്‍റെ വിവക്ഷ പിശുക്ക് കാണിച്ചാല്‍ ജനങ്ങള്‍ അവനെ വെറുക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്നും, ദുഃഖിതനായി ഇരുന്നുപോകും എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ധൂര്‍ത്തടിച്ച് ജീവിച്ച് പാപ്പരായാല്‍ സ്വയം ദുഃഖിക്കേണ്ടിവരുമെന്നുമാണ്. 25: 67 ല്‍, നാ ഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി ധൂര്‍ത്തടിച്ച് ചെലവഴിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യുകയില്ല, അതിന് രണ്ടിനും ഇടയിലുള്ള മിതമാര്‍ഗം സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തിന്‍റെയും കുടുംബ ജീവിതത്തിന്‍റെ യും കാര്യത്തിലാണ് ഈ കല്‍പന. അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്ര്‍ പഠിക്കാനും അത് ലോകര്‍ക്ക് എത്തിക്കാനും ചെലവഴിക്കുന്ന കാര്യത്തില്‍ ഇത് ബാധകമല്ല. അതിനു വേണ്ടി എങ്ങനെ, എത്രതന്നെ ചെലവഴിച്ചാലും ലോകമാന്യമോ ധൂര്‍ത്തോ ആവുകയി ല്ല. എല്ലാ കാര്യത്തിലും മിതവ്യയം വേണമല്ലോ എന്നുപറഞ്ഞ് ഗ്രന്ഥത്തിന്‍റെ കാര്യത്തിലും മിതവ്യയം ഉപദേശിക്കുന്നവര്‍ കാഫിറുകളും പിശാചിന്‍റെ കൂട്ടുകാരുമാണ്. അ ത്തരം മനുഷ്യപ്പിശാചുക്കളും കപടവിശ്വാസികളുമായ പുരുഷന്‍മാരും സ്ത്രീകളും ഒ രേ വിഭാഗത്തില്‍ പെട്ടവരും അവര്‍ തിന്മ കല്‍പിക്കുന്നവരും അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്നവരും അവര്‍ അവരുടെ കൈകള്‍ ചുരുട്ടുന്നവരും അവര്‍ അല്ലാഹുവിനെ യും അപ്പോള്‍ അല്ലാഹു അവരെയും മറന്നവരുമാണ്. തെമ്മാടികളായ അവര്‍ക്ക് നരകഗര്‍ത്തത്തിലെ തീയാണ് വാഗ്ദത്തം ചെയ്തിട്ടുള്ളതെന്നും അവര്‍ക്ക് അതുതന്നെ മതി, അവര്‍ക്ക് സ്ഥായിയായ ശിക്ഷയാണുള്ളത് എന്നും 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പകരം ജീവനായ അര്‍ത്ഥം മാത്രം പഠിപ്പിക്കുന്ന, 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴികേടിലായ അനു യായികളും 'നിന്‍റെ കൈ നീ നിന്‍റെ പിരടിയില്‍ കെട്ടിവെക്കുകയുമരുത്' എന്നതിന് 'കൈ പിരടിയില്‍ കെട്ടുന്നത് ദുഃശ്ശകുനമാണ്' എന്നാണ് വ്യാഖ്യാനം നല്‍കുന്നത്. 2: 170, 195; 3: 180; 9: 55 വിശദീകരണം നോക്കുക.