ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا
നാം നൂഹിന്‍റെകൂടെ കപ്പലില്‍ വഹിപ്പിച്ചവരുടെ സന്തതികള്‍, നിശ്ചയം അവന്‍ നന്ദിപ്രകടിപ്പിക്കുന്ന അടിമതന്നെയായിരുന്നു.
ഇസ്റാഈല്‍ സന്തതികള്‍ മാത്രമല്ല, ലോകാവസാനം വരെയുള്ള മുഴുവന്‍ മനു ഷ്യരും നൂഹിനോടൊപ്പം അന്ന് കപ്പലില്‍ രക്ഷപ്പെട്ടവരുടെ സന്തതിപരമ്പരകളാണ്. അന്ന് കപ്പലില്‍ രക്ഷപ്പെടുത്തിയത് വിശ്വാസികളെ മാത്രമാണ്. എന്നാല്‍ അവരുടെ സ ന്തതികള്‍ കാലക്രമേണ വ്യതിചലിച്ച് പുതിയ സംഘടനകളും മതങ്ങളുമായി മാറി. പ്ര വാചകന്‍ നൂഹിനെ കപ്പലില്‍ രക്ഷപ്പെടുത്തിയ സംഭവചരിത്രം 11: 24-48 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 36: 41 ല്‍, നിറക്കപ്പെട്ട ഒരു കപ്പലില്‍ നാം രക്ഷപ്പെടുത്തിയവരുടെ പിന്‍ ഗാമികളാണ് ഇവര്‍ എന്നത് അവര്‍ക്ക് ഒരു ദൃഷ്ടാന്തമല്ലെയോ എന്ന് ചോദിച്ചിട്ടുണ്ട്. 'എ ന്‍റെ നാഥാ, എന്‍റെ ജനത എന്നെ കളവാക്കി തള്ളിപ്പറഞ്ഞിരിക്കുന്നു, അപ്പോള്‍ എന്‍റെയും അവരുടെയും ഇടയില്‍ നീ തീരുമാനം കല്‍പിച്ചാലും, എന്നെയും എന്നോടൊപ്പമുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തിയാലും' എന്ന് പ്രവാചകന്‍ നൂഹ് പ്രാര്‍ത്ഥിച്ചത് 26: 118 ല്‍ പറഞ്ഞിട്ടുണ്ട്. 26: 119 ല്‍, അപ്പോള്‍ അവനെയും അവനോടൊപ്പമുള്ളവരെയും നാം ഒരു നിറച്ച കപ്പലില്‍ രക്ഷപ്പെടുത്തി എന്നും; 26: 120 ല്‍, പിന്നെ ബാക്കിയുള്ളവരെ മുഴുവന്‍ നാം മുക്കിക്കൊല്ലുകയും ചെയ്തു എന്നും പറഞ്ഞിട്ടുണ്ട്. നിറച്ച കപ്പല്‍ കൊണ്ടു ദ്ദേശിക്കുന്നത് അതുവരെയുള്ള ജീവജാലങ്ങളില്‍ നിന്നുള്ള രണ്ടു ജോടി ഇണകളെയും വിശ്വാസികളെയും കയറ്റി രക്ഷപ്പെടുത്തിയ കപ്പലാണ്. നൂഹിനെക്കുറിച്ച് നിശ്ചയം അ വന്‍ നമ്മുടെ വിശ്വാസികളായ അടിമകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് 37: 81 ല്‍ പറഞ്ഞിട്ടുണ്ട്. 1: 6; 10: 19; 19: 58 വിശദീകരണം നോക്കുക.