( ഇസ്റാഅ് ) 17 : 30

إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا

നിശ്ചയം, നിന്‍റെ നാഥന്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ ധാ രാളമായി നല്‍കുകയും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നു, നിശ്ചയം അവന്‍ തന്‍റെ അടിമകളെസൂക്ഷ്മമായി വലയം ചെയ്ത, സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയായിരിക്കുന്നു.

17: 96 അവസാനിക്കുന്നതും ഇതേ ആശയത്തിലാണ്. 34: 34-35 ല്‍, ഒരു നാട്ടിലേ ക്കും ഒരു മുന്നറിയിപ്പുകാരനെ നാം അയച്ചിട്ടില്ല, ആ നാട്ടിലെ സുഖലോലുപന്‍മാര്‍ 'നി ശ്ചയം നിങ്ങള്‍ എന്തും കൊണ്ടാണോ അയക്കപ്പെട്ടിട്ടുള്ളത്, അതിനെ ഞങ്ങള്‍ നിഷേ ധിക്കുന്നവര്‍ തന്നെയാണ്' എന്ന് പറഞ്ഞിട്ടല്ലാതെ. അവര്‍ പറയുകയും ചെയ്യുന്നു: ഞ ങ്ങളാണ് ഏറ്റവും കൂടുതല്‍ സമ്പത്തും സന്താനങ്ങളുമുള്ളവര്‍, ഞങ്ങള്‍ ശിക്ഷിക്കപ്പെ ടാനൊന്നും പോകുന്നില്ല എന്നും;34: 36 ല്‍, നീ പറയുക: നിശ്ചയം എന്‍റെ നാഥന്‍ അ വന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങള്‍ വിശാലമാക്കികൊടുക്കുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നു, എന്നാല്‍ ജനങ്ങളില്‍ അധികപേരും യഥാര്‍ ത്ഥജ്ഞാനമില്ലാത്തവരാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 11: 5-6; 17: 13-15, 17 വിശദീ കരണം നോക്കുക.