( ഇസ്റാഅ് ) 17 : 32

وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا

വ്യഭിചാരത്തോട് നിങ്ങള്‍ അടുക്കുകയുമരുത്, നിശ്ചയം അത് മ്ലേച്ഛവും ഏറ്റവും ദുഷിച്ച മാര്‍ഗവുമാകുന്നു.

വ്യഭിചാരത്തോട് അടുക്കുകയുമരുത് എന്ന് പറഞ്ഞതില്‍ നിന്ന് വ്യഭിചരിക്കരുത് എന്ന് മാത്രമല്ല, അതിന് ഉത്തേജിപ്പിക്കുന്ന വിധത്തിലുള്ള നടത്തം, ഇരുത്തം, സംസാരം, വസ്ത്രധാരണം, പെരുമാറ്റം, ആഭരണങ്ങള്‍-സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ ഉപ യോഗം ഇവയൊന്നും പാടില്ലെന്നാണ്. 4: 31 ല്‍ വിവരിച്ച പ്രകാരം വ്യഭിചാരം ഏഴ് വന്‍ കുറ്റങ്ങളില്‍ പെട്ട ഒന്നാണ്. 

20: 14 ല്‍, വിശ്വാസിയോട് അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി നമസ്ക്കാരം നില നിര്‍ത്താനാണ് കല്‍പിച്ചിട്ടുള്ളത്. നിശ്ചയം സ്വീകരിക്കപ്പെടുന്ന നമസ്കാരക്കാര്‍ മ്ലേച്ഛവൃത്തികളിലും നിഷിദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയില്ല എന്ന് 29: 45 ല്‍ പറ ഞ്ഞിട്ടുണ്ട്. അപ്പോള്‍ നമസ്കാരക്കാരില്‍ നിന്ന് വ്യഭിചാരം, സ്വവര്‍ഗരതി, പലിശ, ചൂതാ ട്ടം, മന്ത്രം, മാരണം തുടങ്ങിയ പൈശാചിക പ്രവര്‍ത്തനങ്ങള്‍ വരുന്നുണ്ടെങ്കില്‍ അവ ര്‍ കാഫിറുകളും കപടവിശ്വാസികളുമാണ്. അവരുടെ നമസ്കാരം സ്വീകരിക്കപ്പെട്ടിട്ടി ല്ല എന്ന് മാത്രമല്ല, അവര്‍ ഗ്രന്ഥത്തെ കളവാക്കിയതിന് അതികഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യും. അത്തരം നമസ്കാരക്കാര്‍ക്ക് പിഴയായി നരകത്തിലെ ശിക്ഷാകഠോരമായ 'വൈല്‍' എന്ന ചെരുവാണ് ലഭിക്കുക എന്ന് 4: 142-145; 25: 65-66; 107: 4-5 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് വിശ്വാസിയായിക്കൊണ്ട് മോഷ്ടിക്കാനോ വ്യ ഭിചരിക്കാനോ സാധ്യമല്ലെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിനെ ഉറക്കവും മയക്കവും ബാധിക്കുന്നില്ല, അവന്‍ ഹൃദയങ്ങളുടെ അവസ്ഥ അറിയുന്നവനാണ് എന്നെല്ലാം പരിചയപ്പെടുത്തുന്ന ഗ്രന്ഥം ആശയമില്ലാതെ പാരായണം ചെയ്യുക, നമസ്കരിക്കുക തുടങ്ങിയ ചര്യാപരമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നി ന്ന് ബഹുദൂരം അകന്നുപോയവരാണ്. തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ആത്മാവുകൊണ്ട് അല്ലാഹുവിനോട് ഏറ്റുപറയാന്‍ അദ്ദിക്ര്‍ അനിവാര്യമാണ്. അതാണ് അദ്ദിക്ര്‍ നമസ്കാരത്തേക്കാളും പരമപ്രധാനമെന്ന് 29: 45 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ. കപടവിശ്വാസികളുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മം തുടങ്ങിയ ഒരു കര്‍മ്മവും സ്വീകരിക്കപ്പെടുകയില്ല എന്ന് 9: 53-54 ല്‍ പറഞ്ഞിട്ടുണ്ട്. 7: 168-170; 11: 87; 13: 14 വിശദീകര ണം നോക്കുക.