( ഇസ്റാഅ് ) 17 : 31

وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا

ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊല്ലുകയുമരുത്, നാമാണ് അവരെയും നിങ്ങളെയും ഊട്ടുന്നത്, നിശ്ചയം അവരെ കൊല്ലുക എന്നത് വ മ്പിച്ച കുറ്റം തന്നെയായിരിക്കുന്നു.

ഒരാള്‍ക്ക് ഏത് കാലത്ത് ഏത് നാട്ടില്‍ ഏത് മാതാപിതാക്കളില്‍ ഏത് ലിംഗത്തി ല്‍ ജനിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശമോ അധികാരമോ ഇല്ല. എല്ലാം സ്രഷ്ടാവ് തീരുമാനിക്കുന്നതാണ് എന്നിരിക്കെ ദാരിദ്ര്യം ഭയന്നുകൊണ്ട് മക്കളെ കൊ ല്ലുന്നത് വന്‍കുറ്റങ്ങളില്‍ പെട്ടതാണ്. മക്കാമുശ്രിക്കുകള്‍ ദാരിദ്ര്യം ഭയപ്പെട്ടുകൊണ്ട് ആണ്‍സന്താനങ്ങളെ വധിച്ചിരുന്നു. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന അനീ തി മുന്നില്‍ കണ്ടുകൊണ്ടും വളര്‍ത്തിക്കൊണ്ടുവരാന്‍ ബുദ്ധിമുട്ടായതിനാലും കൈയ്യൂക്കു ള്ളവന്‍ കാര്യക്കാരന്‍ എന്ന വ്യവസ്ഥിതിയില്‍ ഒരു ഭാരമായതിനാലും പെണ്‍സന്താനങ്ങളെ ജീവനോടെ കുഴിച്ചുമൂടണമോ അതോ ഹീനത സഹിച്ചുകൊണ്ട് ജീവിക്കാന്‍ വി ടണമോ എന്ന ആലോചനയില്‍ ആടി നടക്കുന്നവരുമായിരുന്നു അവര്‍ എന്ന് 16: 58-59 ല്‍ പറഞ്ഞിട്ടുണ്ട്.

ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഒരു സമൂഹമായതിനാല്‍ ജീവിതഭാരങ്ങളില്‍ ഞെരുങ്ങി പെണ്‍കുട്ടികളെ കൊല്ലാന്‍ ഇന്ന് ഭ്രൂണഹത്യവരെ നടത്തുന്നവരുണ്ട്. ഇത് ഏറ്റവും കൂ ടുതലായി കാണുന്നത് ജനനവും മരണവും വിവാഹവുമെല്ലാം വളരെ എളുപ്പമാണെന്ന് പ്രഖ്യാപിച്ച ഗ്രന്ഥത്തിന്‍റെ വാഹകരെന്ന് ദുരഭിമാനിക്കുന്ന ഫുജ്ജാറുകളിലാണ്. അദ്ദി ക്റില്‍ നിന്ന് അകന്ന് ഇസ്ലാമിക വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുനട ക്കുന്നതാണ് അതിനുള്ള കാരണം. 6: 137; 7: 157-158; 8: 22; 98: 6 വിശദീകരണം നോക്കുക.