وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۗ وَمَنْ قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِ سُلْطَانًا فَلَا يُسْرِفْ فِي الْقَتْلِ ۖ إِنَّهُ كَانَ مَنْصُورًا
അല്ലാഹു പവിത്രമാക്കിയ ആത്മാവിനെ ന്യായം കൂടാതെ നിങ്ങള്‍ കൊല്ലുക യുമരുത്, ആരെങ്കിലും അക്രമപരമായി വധിക്കപ്പെട്ടാല്‍ അതിന് പ്രതിക്രിയാ നടപടി കൈകൊള്ളാനുള്ള അധികാരം അവന്‍റെ രക്ഷാധികാരിക്ക് നാം നല്‍കി യിട്ടുണ്ട്, അപ്പോള്‍ വധത്തില്‍ അവന്‍ അതിരുകവിയാതിരിക്കട്ടെ, നിശ്ചയം അവന്‍ സഹായിക്കപ്പെടുന്നവന്‍ തന്നെയായിരിക്കുന്നു.
'ആത്മാവിനെ വധിക്കരുത്' എന്ന് പറഞ്ഞതുകൊണ്ട് മറ്റു മനുഷ്യരെയും ജീവിക ളെയും വധിക്കരുത് എന്ന് മാത്രമല്ല, ആത്മഹത്യ ചെയ്യരുത് എന്നും അര്‍ത്ഥമുണ്ട്. എല്ലാ ആത്മാവും മരണത്തെ രുചിക്കുമെന്ന് 3: 185 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ മുഖമൊ ഴികെ എല്ലാ 'വസ്തുക്കളും' നശിക്കുമെന്ന് 28: 88 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ എല്ലാ ജീവ നുള്ളതിനും ആത്മാവുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അപ്പോള്‍ ഒരു ജീവിയെയും അന്യായമായി വധിക്കാന്‍ പാടില്ല. അല്ലാഹുവിനുവേണ്ടിയും അവന്‍റെ സ്മരണയിലും മാത്രമായിരിക്കണം ഭക്ഷണത്തിന് ഉപയോഗിക്കുന്ന ജീവിയെപ്പോലും അറുക്കേണ്ടത്. 25: 68 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവര്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയില്ലെന്നും അല്ലാഹു കൊല്ലല്‍ നിഷിദ്ധമാക്കി യ ഒന്നിനെയും കൊന്നുകളയുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്.
വധിക്കപ്പെട്ടവന്‍റെ രക്ഷാധികാരിക്ക് നാം അധികാരം (ന്യായം) നല്‍കി എന്ന് പ റഞ്ഞിട്ടുള്ളതിനാല്‍ അതിന്‍റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് പ്രതിക്രിയ ആവശ്യപ്പെടാം. കൊലക്കേസില്‍ യഥാര്‍ത്ഥ വാദി ഭരണകൂടമല്ല, അവന്‍റെ രക്ഷാധികാരിയാണ്. അയാള്‍ ക്ക് വേണമെങ്കില്‍ കൊലയാളിക്ക് മാപ്പുകൊടുക്കുകയും പ്രതിക്രിയക്കുപകരം നഷ്ടപരി ഹാരം സ്വീകരിച്ച് തൃപ്തിപ്പെടുകയും ചെയ്യാം. കൊലയില്‍ അതിരുകവിയുക എന്ന് പ റഞ്ഞതില്‍ പ്രതികാരാവേശത്തില്‍ കുറ്റവാളിക്ക് പുറമെ മറ്റുള്ളവരെക്കൂടി കൊലപ്പെടു ത്തുക, കുറ്റവാളിയെ പീഢിപ്പിച്ച് കൊലപ്പെടുത്തുക, കൊലപ്പെടുത്തിയതിന് ശേഷം അംഗഭംഗം വരുത്തുക, നഷ്ടപരിഹാരം വാങ്ങിയശേഷം കൊലനടത്തുക തുടങ്ങിയവ യെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഏതെങ്കിലും വ്യക്തിക്കോ സംഘത്തിനോ സ്വന്തം നിലയി ല്‍ കൊലക്ക് പ്രതികാരം ചെയ്യാന്‍ അവകാശമില്ല. അതിനുള്ള അവകാശം ഭരണകൂട ത്തിനാണ്. നീതിനടപ്പാക്കാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടത്. 'നി ശ്ചയം അവന്‍ സഹായിക്കപ്പെടുന്നവന്‍ തന്നെയായിരിക്കുന്നു' എന്നതിന്‍റെ വിവക്ഷ അവന്‍ ഭരണകൂടത്താല്‍ സഹായിക്കപ്പെടും എന്നാണ്. കൊല്ലപ്പെട്ടവന്‍റെ രക്ഷാധികാ രി പ്രായശ്ചിത്തം സ്വീകരിച്ച് പ്രതിക്രിയ വിട്ടുകൊടുക്കുകവഴി കുറ്റവാളിയും സഹായി ക്കപ്പെടും എന്നും വിവക്ഷയാകാം. 2: 179 ല്‍, ഓ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ക്ക് വധത്തി ന് പ്രതിക്രിയ നടപ്പിലാക്കുന്നതില്‍ ജീവിതമുണ്ട്, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നതി ന് വേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. സ്രഷ്ടാവിന്‍റെ വിധിവിലക്കുകളായ വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ വിധി കല്‍പിച്ചെങ്കില്‍ മാത്രമേ നീതിയില്‍ അധിഷ്ഠിതവും സമാധാനപരവുമായ ജീവിതം ഇവിടെ നിലനിര്‍ത്തുന്നതിന് സാധിക്കുകയുള്ളൂ. അദ്ദിക്ര്‍ കിട്ടിയി ട്ട് അതുകൊണ്ട് വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെ മ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 13: 28; 16: 64, 126 വിശദീകരണം നോക്കുക.