( ഇസ്റാഅ് ) 17 : 36

وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا

നിനക്ക് അറിവൊന്നും ലഭിക്കാനുതകാത്ത ഇടങ്ങളില്‍ നില്‍ക്കുകയുമരുത്, നിശ്ചയം കേള്‍വി, കാഴ്ച, ബുദ്ധിശക്തി തുടങ്ങി എല്ലാ ഒന്നിനെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

അറിവൊന്നും ലഭിക്കാത്ത ഇടങ്ങളില്‍ ഇരിക്കുന്നതുപോയിട്ട് നില്‍ക്കുകപോലും ചെയ്യരുത് എന്നാണ് പറയുന്നത്. കാരണം വിധിദിവസം കേള്‍വി, കാഴ്ച, ബുദ്ധിശക്തി, സമയം തുടങ്ങി എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുന്നതാണ്. 41: 20-23 ല്‍, വിധിദിവസം അല്ലാഹുവിന്‍റെ ശത്രുക്കളെ നരകം കൊള്ളെ അടുപ്പിക്കുമ്പോള്‍ അവര്‍ക്കെതിരായിഅവരുടെതന്നെ കേള്‍വികളും കാഴ്ചകളും തൊലികളും അവരുടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതാണ്. അപ്പോള്‍ അവരു ടെ തൊലികളോട് അവര്‍ ചോദിക്കും: എന്തിനാണ് നിങ്ങള്‍ നമുക്കെതിരെ സാക്ഷ്യം വഹിക്കുന്നത്. തൊലികള്‍ പറയും: എല്ലാ വസ്തുക്കള്‍ക്കും അതിന്‍റെ പ്രതിഫലനശക്തി നല്‍കിയ അല്ലാഹു ഞങ്ങളെക്കൊണ്ട് പ്രതിഫലിപ്പിക്കുകയാണ്, അവനാണല്ലോ നിങ്ങ ളെ ആദ്യമായി സൃഷ്ടിച്ചത്, അവനിലേക്ക് തന്നെയാണല്ലോ നിങ്ങളെല്ലാം മടക്കപ്പെടു ന്നതും. അല്ല, നിങ്ങള്‍ക്കെതിരെ നിങ്ങളുടെ കേള്‍വികളും കാഴ്ചകളും തൊലികളും സാക്ഷ്യം വഹിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല, നിശ്ചയം അല്ലാഹു നി ങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധികവും അറിയുന്നില്ല എന്നായിരുന്നു നിങ്ങളു ടെ നാഥനെക്കുറിച്ച് നിങ്ങള്‍ക്കുണ്ടായിരുന്ന ധാരണ, അങ്ങനെ നിങ്ങള്‍ കാലം കഴിച്ചുകൂട്ടുകയും നിങ്ങള്‍ നഷ്ടപ്പെട്ടവരില്‍ ആപതിക്കുകയും ചെയ്തു. 25: 72-73 ല്‍, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി കള്ളസാക്ഷ്യം വഹിക്കുകയില്ലെന്നും വ്യര്‍ത്ഥമായ ഏതെങ്കിലും രംഗത്തിലൂടെ നടന്നുപോകാന്‍ ഇടവന്നാല്‍ എത്തിയും പാളി യും നോക്കാതെ മാന്യമായി നടന്നുപോകുമെന്നും, എന്നാല്‍ തങ്ങളുടെ നാഥന്‍റെ സൂക്ത ങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെടുമ്പോള്‍ അവര്‍ അതുകൊ ള്ളെ ബധിരരും അന്ധരുമായിക്കൊണ്ട് വീഴുകയില്ല എന്നും പറഞ്ഞിട്ടുണ്ട്.

102: 8 ല്‍, പിന്നെ വിധിദിവസം എല്ലാഓരോ അനുഗ്രഹത്തെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. അതായത് സമ്പത്ത്, യുവ ത്വം, സമയം, കേള്‍വി, കാഴ്ച, ബുദ്ധിശക്തി, അറിവ്, അധികാരം, സ്വാധീനം തുടങ്ങി എല്ലാ അനുഗ്രങ്ങളും അദ്ദിക്ര്‍ പഠിക്കാനും ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദ മില്ലാതെ ലോകര്‍ക്ക് എത്തിച്ച് കൊടുക്കാനും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവ ര്‍ക്ക് സന്തോഷത്തോടെ ഉത്തരം പറയാന്‍ സാധിക്കുന്നതാണ്. അദ്ദിക്ര്‍ ലഭിച്ചിട്ടും ജീ വിതലക്ഷ്യം എന്താണ്? അദ്ദിക്ര്‍ എന്ത്, എന്തിന്, എന്തുകൊണ്ട്? എന്നൊന്നും മനസ്സിലാക്കാന്‍ ചിന്താശക്തിയും മറ്റു അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്താതിരുന്ന ഭ്രാന്ത ന്‍മാരെല്ലാം തന്നെ ഉത്തരം പറയാന്‍ സാധിക്കാതെ 7: 37; 6: 130 എന്നീ സൂക്തങ്ങള്‍ പ്ര കാരം 'ഞാന്‍ അദ്ദിക്റിനെ മൂടിവെച്ച കാഫിറായിരുന്നു' എന്ന് സ്വയം സാക്ഷ്യം വഹിച്ച് നരകത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. മ രണ സമയത്ത് തങ്ങളുടെ നാഥനെ സന്തോഷത്തോടുകൂടി കാണണമെങ്കില്‍ ജീവിതകാ ലത്ത് ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാഥനെ ആത്മാവ് കൊണ്ട് കാണുകതന്നെ വേണം. അല്ലാത്തവര്‍ 75: 22-24 ല്‍ വിവരിച്ച പ്രകാരം ദുഃഖത്തോടുകൂ ടി പിശാചിനെയാണ് കാണുക. 4: 140; 8: 21-24; 9: 60-61 വിശദീകരണം നോക്കുക.