( ഇസ്റാഅ് ) 17 : 35

وَأَوْفُوا الْكَيْلَ إِذَا كِلْتُمْ وَزِنُوا بِالْقِسْطَاسِ الْمُسْتَقِيمِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

നിങ്ങള്‍ അളന്നുകൊടുക്കുമ്പോള്‍ പൂര്‍ത്തിയാക്കി അളക്കുകയും തൂക്കി ക്കൊടുക്കുമ്പോള്‍ നേരെച്ചൊവ്വേയുള്ള നീതിയുടെ ത്രാസ്സുകൊണ്ട് തൂക്കുക യും ചെയ്യുക, അതാണ് ഉത്തമവും കാര്യങ്ങളുടെ പരിണിതിക്ക് ഏറ്റവും ന ല്ലതും.

ഇഹത്തിലേക്കും പരത്തിലേക്കും ഉല്‍ക്കൃഷ്ടമായ വഴിയാണിത്. അതുവഴി കൊ ടുക്കുന്നവനും വാങ്ങുന്നവനും പരസ്പരം വിശ്വാസമര്‍പ്പിക്കുന്നു. ആത്മാവിന്‍റെ ഉടമയായ അല്ലാഹു എല്ലാം വീക്ഷിക്കുന്നുണ്ട് എന്നും എല്ലാഓരോ കാര്യവും 17: 13-14 ല്‍ പറഞ്ഞപ്രകാരം അവരവരുടെ പിരടിയില്‍ ബന്ധിപ്പിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ടെന്നുമുള്ള ബോധത്തില്‍ പരസ്പരം പെരുമാറുമ്പോള്‍ ഒരാള്‍ക്കും മറ്റൊരാളെ വഞ്ചിക്കാന്‍ സാധ്യമല്ല. അങ്ങനെത്തന്നെയാണ് മനുഷ്യരുടെ ഐക്യം ഊട്ടിയുറപ്പിക്ക പ്പെടുന്നത്. നിങ്ങള്‍ 'നീതിയുടെ ത്രാസ്' കൊണ്ട് തൂക്കുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ സാക്ഷിയായ അദ്ദിക്റിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ട് തൂക്കുക എന്നാണ്. ശുഐബ് നബി തന്‍റെ ജനതയോട് നിങ്ങള്‍ നീതിയുടെ ത്രാസ്സായ അദ്ദിക്ര്‍ കൊണ്ട് തൂക്കുക എന്ന് പറഞ്ഞതായി 26: 182 ല്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ നീതികൊണ്ട് തൂക്കം ശ രിപ്പെടുത്തുകയും ത്രാസില്‍ നിങ്ങള്‍ കുറവ് വരുത്തുകയുമരുത് എന്ന് മനുഷ്യരെ ഗ്രന്ഥം പഠിപ്പിച്ച നാഥന്‍ 55: 9 ല്‍ പറഞ്ഞിട്ടുണ്ട്. വിധിദിവസത്തെക്കൊണ്ട് വിശ്വസിക്കാത്ത ധി ക്കാരികളും കുറ്റവാളികളുമായ, നരകക്കുണ്ഠത്തിലെ 'സിജ്ജീന്‍' പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ടവരായ ഫുജ്ജാറുകള്‍ ജനങ്ങളുടെ സാധനങ്ങള്‍ അളന്ന് വാങ്ങുമ്പോള്‍ അ ളവും തൂക്കവും പൂര്‍ത്തിയാക്കുന്നവരും അളന്ന് കൊടുക്കുമ്പോള്‍ അതില്‍ കുറവ് വരു ത്തുന്നവരുമാണ് എന്ന് 83: 1-12 ല്‍ പറഞ്ഞിട്ടുണ്ട്. 4: 59; 5: 8; 16: 94-95 വിശദീകരണം നോക്കുക.