( ഇസ്റാഅ് ) 17 : 4

وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا

ഗ്രന്ഥത്തില്‍ നാം ഇസ്റാഈല്‍ സന്തതികള്‍ക്ക് വിധിച്ചിട്ടുമുണ്ട്-നിങ്ങള്‍ ഭൂ മിയില്‍ രണ്ടുപ്രാവശ്യം ഭയങ്കരമായ കുഴപ്പമുണ്ടാക്കുകതന്നെ ചെയ്യുമെന്നും വമ്പിച്ച ഔന്നിത്യം കാണിക്കുകതന്നെ ചെയ്യുമെന്നും.

ഇവിടെ ഗ്രന്ഥം കൊണ്ടുദ്ദേശിക്കുന്നത് അല്‍കിതാബ് ആണ്. "യഹോവ ആജ്ഞാ പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല, മറിച്ച് അവര്‍ ജാതികളോട് കലര്‍ന്ന് അവരുടെ പ്രവൃത്തികള്‍ ശീലിച്ചു, അവരുടെ വിഗ്രഹങ്ങളെ സേവിച്ചു, അത് അവര്‍ക്ക് കെണിയായി ഭവിച്ചു, അവര്‍ പുത്രീപുത്രന്‍മാരെ ഭൂതങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു. വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ച പുത്രീപുത്രന്‍മാരുടെ രക്തം കൊണ്ടും മറ്റും ദേശം അശുദ്ധമായി, തങ്ങളുടെ പ്രവൃത്തികളാല്‍ അവര്‍ അശുദ്ധരായി, അവര്‍ പരസംഗം ചെയ്തു, അ തുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു, യഹോവയുടെ അവകാശത്തെ അവര്‍ കഠിനമായി വെറുത്തു, അപ്പോള്‍ അവരെ അവന്‍ ജനതയുടെ ക യ്യില്‍ ഏല്‍പിച്ചു. അവരുടെ വൈരികള്‍ അവരെ ഭരിച്ചു. അങ്ങനെ ശത്രുക്കള്‍ക്ക് അവ ര്‍ കീഴമര്‍ന്നു. (സങ്കീര്‍ത്തനങ്ങള്‍, 106: 34-43). ഇവിടെ പരാമര്‍ശിച്ച ഇസ്റാഈല്‍ സന്തതികളുടെ ആദ്യത്തെ വിനാശത്തെക്കുറിച്ച് 2: 243-246 ല്‍ സൂചിപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഗുരുതരമായ കുഴപ്പത്തെക്കുറിച്ചും അതിന്‍റെ ഭീകരമായ അനന്തര ഫലത്തെക്കുറിച്ചും ഈസാ നബി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി: "ജറൂസലേമേ, ജറൂസലേമേ, പ്രവാചകനെ കൊല്ലുന്നവളേ, നിന്‍റെയടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറിയുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുന്നതുപോലെ നിന്‍റെ മ ക്കളെ എന്‍റെ ചിറകില്‍ ചേര്‍ക്കാന്‍ എനിക്ക് എത്രവട്ടം മനസ്സായിരുന്നു, പക്ഷേ നിങ്ങ ള്‍ സമ്മതിച്ചില്ല, നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും! (മത്തായി 23: 37-38). കല്ലില്‍ ഒ രുകല്ലും ശേഷിക്കാതെ ഇവയെല്ലാം തകര്‍ക്കപ്പെടുമെന്ന് നിങ്ങളോട് ഞാന്‍ സത്യമാ യി പറയുന്നു. (മത്തായി 24: 2). 5: 46-49, 77-81 വിശദീകരണം നോക്കുക.

ഇസ്റാഈല്‍ സന്തതികള്‍ മാത്രമല്ല, എക്കാലത്തും ഗ്രന്ഥം വഹിക്കുന്നവര്‍ അ തിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റി ജീവിക്കാതിരിക്കുകയും സ്രഷ്ടാവ് എല്ലാവര്‍ക്കും തൃപ്തിപ്പെട്ട വിധിവിലക്കുകളടങ്ങിയ ഗ്രന്ഥം ഇതര ജനവിഭാഗങ്ങള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇതര ജനവിഭാഗങ്ങള്‍ക്ക് ഇവരുടെമേല്‍ ആധിപത്യം നല്‍കുകയും അവരെ ഇഹത്തില്‍ വെച്ചുതന്നെ നിന്ദ്യരാക്കുന്നതുമാണ്. പരത്തിലാകട്ടെ, ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെച്ച് പ്രപഞ്ചം നശിപ്പിച്ചതിനുള്ള കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളിവിടപ്പെടുന്നതുമാണ്. ഇന്ന് അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദ്യതയും ഛിദ്രതയും അധഃപതനവും ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് തന്നെയാണ്. ജീവിതലക്ഷ്യം നഷ്ടപ്പെ ടാതിരിക്കണമെങ്കില്‍ അല്ലാഹുവിന്‍റെ പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുക യും പ്രവാചകന്‍ മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവ ര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് അത് എത്തിച്ചുകൊടുക്കുകയും അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 25: 18 ല്‍ പറഞ്ഞ കെട്ടജനതയില്‍ എന്നെ ഉള്‍പ്പെടുത്തരുതേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും ഞാന്‍ ആ കെട്ടജനതയില്‍ ഉള്‍പ്പെട്ടവനല്ല എന്ന് പ്രഖ്യാപിച്ച് നിലകൊള്ളുകയും വേണം. 2: 85; 3: 101-103; 4: 91 വിശദീകരണം നോക്കുക.