قُلْ لَوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذًا لَابْتَغَوْا إِلَىٰ ذِي الْعَرْشِ سَبِيلًا
നീ പറയുക: അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ അവനോടൊപ്പം മ റ്റു ഇലാഹുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും സിംഹാസനാധി പന്റെ സ്ഥാനത്തെത്താന്‍ മത്സരിക്കുകതന്നെ ചെയ്യുമായിരുന്നു.
ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വവസ്തുക്കളെയും 6 നാളുകളില്‍ സൃഷ്ടിച്ച്, പിന്നെ സിംഹാസനസ്ഥനായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷക രില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല, അപ്പോള്‍ നിങ്ങള്‍ ഹൃദയ ത്തിന്റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ ഫുജ്ജാറുകള്‍ അ റബി ഖുര്‍ആനില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അ ന്ധരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളായ അവര്‍ കള്ളവാദികളും മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബു കളാണ് പിന്‍പറ്റുന്നത്. അവര്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മനുഷ്യരുടെ നാഥനാ യോ രാജാവായോ ഇലാഹായോ അംഗീകരിക്കാത്തവരാണ്. 43: 84 ല്‍, അവനാണ് ആ കാശത്തും ഇലാഹ്, ഭൂമിയിലും ഇലാഹ്, അവന് യുക്തിജ്ഞനും സര്‍വ്വജ്ഞനും ത ന്നെയാകുന്നു എന്നും; 43: 85 ല്‍, ആര്‍ക്കാണോ ആകാശങ്ങളുടെയും ഭൂമിയുടെയും അ വ രണ്ടിനുമിടയിലുള്ളവയുടെയും ആധിപത്യമുള്ളത്, ആരുടെ പക്കലാണോ അന്ത്യനിമി ഷത്തെക്കുറിച്ചുള്ള അറിവുള്ളത്, ആരിലേക്കാണോ നിങ്ങളെല്ലാം തിരിച്ചയക്കപ്പെടുന്നത്, അവന് അനുഗ്രഹമുടയവനാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 1: 4; 6: 91, 101-103 വിശദീകരണം നോക്കുക.