سُبْحَانَهُ وَتَعَالَىٰ عَمَّا يَقُولُونَ عُلُوًّا كَبِيرًا
അവന് പരിശുദ്ധനാകുന്നു, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അതീതനും ഔന്നിത്യമുടയവനുമായ അവന്‍ വലിയവനുമാകുന്നു.
അദ്ദിക്ര്‍ അറിയാതെ അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നവര്‍ വിശേഷിപ്പിക്കുന്ന ഒന്നും തന്നെ അല്ലാഹുവിന് ചേരാത്തവിധം അവന്‍ പരിശുദ്ധനാണ്. അദ്ദിക്റിനെ ത ള്ളിപ്പറയുകയും അതെല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് ആര്‍ക്കും തന്നെ അവരുടെ പ്രവര്‍ത്തനങ്ങ ള്‍ സ്വര്‍ഗ്ഗത്തിലുള്ള ഇല്ലിയ്യീനില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാ തിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറ ഞ്ഞിട്ടുണ്ട്. അവര്‍ പരലോകത്തെ വെടിഞ്ഞ് ഐഹികലോകത്തിന് പ്രാധാന്യം നല്‍കു ന്നവരും അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവരുമായതാണ് കാരണം. അവന്‍ -അല്ലാഹു ഏകനാണ്, അവന്‍ എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനും ആരുടെയും ആശ്രയം വേണ്ടാത്ത പൂര്‍ണ്ണനുമാകുന്നു. അവന് സന്താനമില്ല, അവന്‍ മറ്റാരുടെയും സ ന്താനവുമല്ല, അവനെപ്പോലെ ഒരാളുമില്ല എന്ന് 112: 1-4 ലും; അവനെപ്പോലെ ഒരു വസ് തുവുമില്ല എന്ന് 42: 11 ലും പറഞ്ഞിട്ടുണ്ട്. അവന്‍ ആദ്യനും അന്ത്യനും പ്രത്യക്ഷനും പ രോക്ഷനുമാണ്, അവന്‍ എല്ലാഓരോ കാര്യവും അറിയുന്ന ത്രികാലജ്ഞാനിയുമാകുന്നു എന്ന് 57: 3 ല്‍ പറഞ്ഞിട്ടുണ്ട്. 2: 255; 17: 1 വിശദീകരണം നോക്കുക.