( ഇസ്റാഅ് ) 17 : 44

تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَنْ فِيهِنَّ ۚ وَإِنْ مِنْ شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِنْ لَا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവയുമെല്ലാം അവനെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുകയാകുന്നു, അവനെ സ്തുതിച്ചുകൊണ്ട് പരിശുദ്ധപ്പെടുത്താ ത്ത ഒരു വസ്തുവും തന്നെയില്ല, എന്നാല്‍ നിങ്ങള്‍ അവയുടെ പരിശുദ്ധപ്പെടുത്തല്‍ ഗ്രഹിക്കാത്തവരാകുന്നു, നിശ്ചയം അവന്‍ സഹനശീലനായ പൊറു ക്കുന്നവന്‍ തന്നെയായിരിക്കുന്നു.

നിശ്ചയം അല്ലാഹു, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറക് നിശ്ചലമാക്കി പറക്കുന്ന പക്ഷികളും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ? നിശ്ചയം, എല്ലാ ഒരോന്നിനും അതിന്‍റേതായ നമസ്കാരരീതിയും കീര്‍ത്തനരീതിയും അറിവുണ്ട്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു അറിവുള്ളവന്‍ തന്നെയാണ് എന്ന് 24: 41 ല്‍ പറഞ്ഞിട്ടുണ്ട്. 'നിശ്ചയം അവന്‍ സഹനശീലനായ പൊറുക്കുന്നവന്‍ ത ന്നെയായിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇങ്ങനെയെല്ലാം അല്ലാഹുവിനെ ഹൃദയത്തിന്‍റെ ഭാഷയില്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടും അതിനെ അവഗണിച്ച് അ ക്രമികളും കാഫിറുകളും ധിക്കാരികളുമായിത്തീര്‍ന്ന മനുഷ്യര്‍ക്ക് അല്ലാഹു നിര്‍ണ്ണയി ച്ച അവധിവരെ സമയം നീട്ടിക്കൊടുക്കുകയും ഭക്ഷണവിഭവങ്ങള്‍ നല്‍കുകയും ചെയ്യു ന്നു എന്നാണ്. കൂടാതെ അവരെ ലക്ഷ്യബോധമുള്ളവരാക്കുന്നതിന് വേണ്ടി മുന്നറിയി പ്പുകാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ആരെങ്കിലും അദ്ദിക്ര്‍ വായിച്ച് മനസ്സിലാ ക്കി തന്‍റെ കഴിഞ്ഞുപോയ തെറ്റുകള്‍ ആത്മാവുകൊണ്ട് നാഥനോട് ഏറ്റുപറഞ്ഞ് പൊ റുക്കലിനെത്തേടിയാല്‍ അവയെല്ലാം പൊറുത്ത് കൊടുക്കുന്നതാണ്. അങ്ങനെ അവരവ രെക്കൊണ്ടുതന്നെ അവരെ ശുദ്ധീകരിപ്പിച്ച് പരിശുദ്ധനായ അല്ലാഹുവിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനാണ് അജയ്യമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അ ദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ തിരിച്ചറിഞ്ഞ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാ യ വിശ്വാസികള്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുകയുള്ളൂ. 11: 59; 16: 61; 39: 53-55 വി ശദീകരണം നോക്കുക.