( ഇസ്റാഅ് ) 17 : 46

وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِذَا ذَكَرْتَ رَبَّكَ فِي الْقُرْآنِ وَحْدَهُ وَلَّوْا عَلَىٰ أَدْبَارِهِمْ نُفُورًا

അത് ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ഒരു മൂ ടിയിടുകയും ചെയ്തിരിക്കുന്നു, അവരുടെ കാതുകളില്‍ അടപ്പുകളുമുണ്ട്, നീ ഈ വായനയില്‍ നിന്‍റെ നാഥനെ ഏകനായി ഓര്‍മിപ്പിക്കുമ്പോള്‍ അവര്‍ വിരോധത്തോടെ പുറം തിരിഞ്ഞുപോകുന്നതുമാണ്.

നീ വിളിച്ചുകൊണ്ടിരിക്കുന്ന സന്ദേശത്തിന് നേരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അടച്ചുമൂടപ്പെട്ടിരിക്കുന്നു, ഞങ്ങളുടെ കാതുകളും മൂടപ്പെട്ടിരിക്കുന്നു, ഞങ്ങള്‍ക്കും നിന ക്കുമിടയില്‍ ഒരു മറ വീണിരിക്കുന്നു, അപ്പോള്‍ നീ നിന്‍റെ പണി നോക്കുക, ഞങ്ങള്‍ ഞങ്ങളുടെ പണി നോക്കിക്കൊള്ളാം എന്ന് കാഫിറുകള്‍ പ്രവാചകനോട് പറഞ്ഞതാ യി41: 5 ല്‍ പറഞ്ഞിട്ടുണ്ട്. 39: 45 ല്‍, നീ അല്ലാഹുവിനെ ഗ്രന്ഥത്തില്‍ ഏകനായി ഓര്‍മിപ്പിക്കുകയാണെങ്കില്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ മനം പുരട്ടലുണ്ടാകുന്നതാണ്; അവനെക്കൂടാതെയുള്ളവരെക്കൊണ്ട് ഓര്‍മ്മിപ്പിക്കുകയാണെ ങ്കിലോ, അപ്പോഴതാ അവര്‍ സന്തോഷത്താല്‍ പുളകം കൊള്ളുന്നവരായിത്തീരുന്നു എ ന്നും; 32: 22 ല്‍, തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഓ ര്‍മ്മിപ്പിക്കപ്പെട്ടതിന് ശേഷം അതിനെ അവഗണിച്ചുപോകുന്നവനേക്കാള്‍ ഏറ്റവും വലി യ അക്രമി ആരാണ് ഉള്ളത്, ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വാ യിക്കുന്ന, 25: 18 ല്‍ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട, ഐ ഹികജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന ഫുജ്ജാറുകളുടെ സ്വഭാവമാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അവര്‍ തൊട്ട, കണ്ട, കേട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെ തിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. കാഫിറുകളുടെ ഈ സ്വഭാവങ്ങള്‍ക്ക് വിരുദ്ധമായി 32: 15 ല്‍, നിശ്ച യം നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസിക്കുന്നവര്‍, അവകൊണ്ട് ഹൃദയത്തിന്‍റെ ഭാ ഷയില്‍ അവര്‍ ഉണര്‍ത്തപ്പെട്ടാല്‍ അവനെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും സാഷ്ടാംഗത്തില്‍ വീഴുന്നതാണ്, അവര്‍ ഒരിക്കലും അഹങ്കരിച്ച് പിന്തിരിഞ്ഞ് നില്‍ക്കുക യുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 6: 25-26; 16: 43-44; 18: 56-59 വിശദീകരണം നോക്കുക.