نَحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
അവര്‍ നിന്‍റെ സംസാരം ചെവികൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ പരസ്പരം രഹസ്യസംഭാ ഷണത്തില്‍ എന്താണ് കുശുകുശുക്കുന്നതെന്നും നിങ്ങള്‍ പിന്‍പറ്റുന്നത് ആഭിചാരം ബാധിച്ച ഒരു മനുഷ്യനെയല്ലാതെയല്ല എന്ന് ഈ അക്രമികള്‍ പറയുന്ന തുമെല്ലാം നാം തന്നെയാണ് ഏറ്റവും അറിയുന്നവന്‍.
25: 8 അവസാനിക്കുന്നത് 'ഈ അക്രമികള്‍ പറയുകയും ചെയ്യുന്നു: നിങ്ങള്‍ പി ന്‍പറ്റിക്കൊണ്ടിരിക്കുന്നത് ആഭിചാരം ബാധിച്ച ഒരു മനുഷ്യനെയല്ലാതെയല്ല' എന്ന ആ ശയത്തോടുകൂടിയാണ്. അദ്ദിക്റില്‍ നിന്ന് ത്രികാലജ്ഞാനിയായ അല്ലാഹുവിനെ മന സ്സിലാക്കാതെ അക്രമികളും ഭ്രാന്തന്മാരുമായിത്തീര്‍ന്ന, 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെടുമ്പോള്‍ 'നീ പുത്തന്‍വാദിയാണ്, പൂര്‍വികരുടെ മാര്‍ഗത്തില്‍ നിന്ന് പിഴച്ചവനാണ്' തുടങ്ങിയ ആ രോപണങ്ങള്‍ ഉന്നയിച്ച് അതിനെ അവഗണിച്ചുകൊണ്ടിരിക്കുന്നത്. 4: 81-82; 10: 61; 15: 6, 9, 12 വിശദീകരണം നോക്കുക.