( ഇസ്റാഅ് ) 17 : 48

انْظُرْ كَيْفَ ضَرَبُوا لَكَ الْأَمْثَالَ فَضَلُّوا فَلَا يَسْتَطِيعُونَ سَبِيلًا

നോക്കുക, ഏതൊക്കെ രൂപത്തിലാണ് നിനക്ക് അവര്‍ ഉപമ ചമക്കുന്നത്, അ പ്പോള്‍ അവര്‍ പിഴച്ചുപോയിരിക്കുന്നു, അപ്പോള്‍ അവര്‍ക്ക് നേരായ വഴി പ്രാ പിക്കാന്‍ സാധിക്കുന്നില്ല.

ഈ സൂക്തം 25: 9 ലും ആവര്‍ത്തിച്ചിട്ടുണ്ട്. മക്കാമുശ്രിക്കുകള്‍ എന്നല്ല, എല്ലാകാല ത്തുമുള്ള കാഫിറുകള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ ആഭിചാരകന്‍, ആഭിചാരം പിടിപെട്ടവന്‍, ജിന്നുബാധിച്ചവന്‍, ഒറ്റപ്പെട്ടവന്‍, ഭ്രാന്തന്‍, മാരണക്കാരന്‍ എ ന്നെല്ലാം പറഞ്ഞാണ് അവര്‍ കൊണ്ടുവന്ന സന്ദേശമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞിരുന്നത്. 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെടുത്തപ്പെട്ട, 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അ ദ്ദിക്ര്‍ ജനങ്ങളോട് പറയുകയും മൊത്തം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ആ യിരത്തില്‍ ഒന്നായ വിശ്വാസിയോടും ഇതേ സമീപനം തന്നെയാണ് ഇന്നും 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ക്കുള്ളത്. കാഫിറുകള്‍ പ്രവാചകനെക്കുറിച്ച് ആരോപിച്ചിരുന്ന ആരോപണങ്ങള്‍ 25: 7-8 ല്‍ ഇങ്ങനെ കാണാം: അവര്‍ പറയുകയും ചെയ്യുന്നു: എന്തുപറ്റി ഈ പ്രവാചകന്? ഭക്ഷണം കഴിക്കുന്നു! അങ്ങാടിയില്‍ പോകുന്നു! അവ നോടൊപ്പം മുന്നറിയിപ്പ് നല്‍കാന്‍ എന്തുകൊണ്ട് ഒരു മലക്കിനെ ഇറക്കിയില്ല? അല്ലെ ങ്കില്‍ എന്തുകൊണ്ട് അവന് ഒരു ഖജനാവ് ഇട്ടുകൊടുത്തില്ല? എന്തുകൊണ്ട് അവന് ഭ ക്ഷിക്കാന്‍ ഒരു തോട്ടം ഉണ്ടായില്ല? ഈ അക്രമികള്‍ പറയുകയും ചെയ്യുന്നു: നിങ്ങള്‍ പിന്‍പറ്റുന്നത് ആഭിചാരം ബാധിച്ച ഒരു പുരുഷനെയല്ലാതെയല്ല. 25: 33-34; 38: 8; 51: 52-53 വിശദീകരണം നോക്കുക.