يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِنْ لَبِثْتُمْ إِلَّا قَلِيلًا
നിങ്ങളെ വിളിക്കുന്ന നാളില്‍, അപ്പോള്‍ അവനെ സ്തുതിച്ചുകൊണ്ട് നിങ്ങള്‍ അവന് മറുപടി നല്‍കുന്നതാണ്, നിങ്ങള്‍ അല്പമല്ലാതെ ഈ അവസ്ഥയി ല്‍ കഴിഞ്ഞിട്ടില്ല എന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും.
ഭൂമിയില്‍ ജീവിച്ചിരുന്ന കാലഘട്ടം ഏതാനും മണിക്കൂറുകളായി മാത്രമേ കാഫിറു കള്‍ക്ക് തോന്നുകയുള്ളൂ. 23: 112 ല്‍, ഭൂമിയില്‍ നിങ്ങള്‍ താമസിച്ച വര്‍ഷങ്ങളുടെ എണ്ണം എത്ര എന്ന് അല്ലാഹു ചോദിക്കുമെന്നും; 23: 113 ല്‍, ഞങ്ങള്‍ ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്‍പഭാഗമോ ജീവിച്ചിട്ടുണ്ടാവും, നീ എണ്ണം അറിയുന്നവരോട് ചോദിച്ച് നോക്കുക എന്ന് അവര്‍ മറുപടി പറയുമെന്നും; 23: 114 ല്‍, നിങ്ങള്‍ അല്‍പകാലമല്ലാതെ ജീ വിച്ചിട്ടില്ല, അല്ലേ? നിങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവരായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അല്ലാഹു പറയുമെന്നും പറഞ്ഞിട്ടുണ്ട്. 89: 23-24 ല്‍, നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യന് ബോധ്യം വരും, അവന് ദിക്റാ (അദ്ദിക്ര്‍) ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് എത്ര നന്നായിരുന്നേനേ എന്ന്; ഓ ക ഷ്ടം, ഞാന്‍ എന്റെ പരലോക ജീവിതത്തിനുവേണ്ടി ഒരുക്കിവെച്ചിരുന്നുവെങ്കില് എന്ന് അവന് വിലപിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 79: 46 ല്‍, ഞങ്ങള്‍ രാത്രിയില്‍ നിന്നുള്ള ഒരു ഇശാഅ് സമയമോ അല്ലെങ്കില്‍ പകലില്‍ നിന്നുള്ള ഒരു ളുഹാ സമയമോ അല്ലാതെ ജീ വിച്ചിട്ടില്ല എന്ന് വിധിദിവസം കാണുമ്പോള്‍ കാഫിറുകള്‍ പറയുമെന്ന് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ വിശ്വാസികള്‍ക്ക് അവരുടെ മരണം മുതല്‍ അന്ത്യദിനം വരെയുള്ള ഖ ബര് ജീവിതം ഏതാനും മണിക്കൂറുകളായി മാത്രമേ തോന്നുകയുള്ളു. അവര്‍ അല്പ സമയം ഉറങ്ങി പെട്ടെന്ന് വിളിച്ചെഴുന്നേല്പിക്കപ്പെട്ടുവെന്നാണ് കരുതുക. അവര്‍ ത്രി കാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇവിടെവെച്ചുതന്നെ ഖബര്‍ ജീവിതത്തിനുവേണ്ടി സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പ് പണിതവരാണ്. ഗ്രന്ഥം കിട്ടിയിട്ട് അങ്ങനെ ചെയ്യാത്തവരെല്ലാം 15: 44 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലുള്ള ഏഴ് ചെരുവുകളില്‍ നിന്നുള്ള ശിക്ഷയില്‍ നിന്ന് രുചിച്ച് പുനര്ജീവിപ്പിക്കുന്നതുവരെ ശവ ക്കുഴിയില്‍ കഴിയേണ്ടവരാണ്. 50: 41-42 ല്‍ അല്ലാഹു പറയുന്നു: അന്നേദിനം അടുത്ത സ്ഥലത്തുനിന്ന് വിളിക്കുന്ന ഒരു വിളിയാളന്റെ വിളി കേള്‍ക്കുകയും ചെയ്യുക, അന്നാ ണ് ആ ഘോരഗര്‍ജ്ജനം കേള്‍ക്കുന്ന യഥാര്ത്ഥദിനം, അതാണ് ശവക്കുഴിയില്‍ നിന്ന് ഉടമയുടെ മുമ്പിലേക്ക് പുറപ്പെടാനുള്ള ദിനം!
നിങ്ങള്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് എഴുന്നേല്‍ക്കുമെന്ന് സൂക്തത്തില്‍ പറഞ്ഞതില്‍ നിന്ന് വിശ്വാസിയും കാഫിറും അല്ലാഹുവിനെ സ്തുതിക്കുമെന്നാണ് വിവക്ഷ. വിശ്വാസി സ്തുതിക്കാന്‍ കാരണം ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് അവന് മനസ്സിലാക്കിയ രംഗങ്ങളാണ് പരലോകത്ത് കാണുന്നത് എന്നതുകൊണ്ടും അ വന്‍ അവിടെ യാതൊരു ദുഃഖത്തിനോ ഭയത്തിനോ ഇടവരികയില്ല എന്ന സന്തോഷം കൊണ്ടുമാണ്. കാഫിറിന്റെ ആത്മാവിനെയും അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ളതിനാല്‍ അവനും അല്ലാഹുവിനെ സ്തുതിക്കുന്നതാണ്. എന്നാല്‍ അത് വഴിപ്പെട്ടുകൊണ്ടല്ല, നിര്ബന്ധിതമായിക്കൊണ്ടാണ് എന്ന് മാത്രം. മാത്രമല്ല, അവരുടെ ശവക്കുഴി നരകത്തില്‍ നിന്നു ള്ള ഒരു തീക്കുഴിയായതിനാല് അതില്‍ നിന്ന് തല്ക്കാലം രക്ഷ കിട്ടിയതുകൊണ്ടുകൂടിയാണ് അല്ലാഹുവിനെ സ്തുതിക്കുന്നത്. 40: 11 ല്‍, ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടു പ്രാവശ്യം മരിപ്പിച്ചു, നീ ഞങ്ങളെ രണ്ടു പ്രാവശ്യം ജനിപ്പിക്കുകയും ചെയ്തു, ഇ പ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പാപങ്ങളെല്ലാം തിരിച്ചറിഞ്ഞു, അതുകൊണ്ട് ഇനി ഇ വിടെനിന്ന് പുറത്തുപോകാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന് നരകത്തിന്റെ വക്കില്‍ വെച്ച് കാഫിറുകള്‍ പറയുന്നതാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നീ ഈ ദിനത്തെത്തൊട്ട് വിവേകശൂന്യനായിരുന്നു, അപ്പോള്‍ ഇന്ന് നിന്റെ ക ണ്ണിന് മേലുള്ള മൂടി നാം ദൂരീകരിച്ചിരിക്കുകയാണ്, അതുകൊണ്ട് ഇന്നേദിനം നീ എല്ലാം തീക്ഷ്ണമായി കാണുകതന്നെ ചെയ്യുമെന്ന് 50: 22 ലും; അല്ല, നിങ്ങള്‍ അറിയു കതന്നെ ചെയ്യും, അല്ല; പിന്നെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും, അല്ല; നിങ്ങള്‍ക്ക് ഉറപ്പുള്ള അ റിവ് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! നിങ്ങള്‍ ജ്വലിക്കുന്ന നരകം കാ ണുകതന്നെ ചെയ്യും, പിന്നെ നിങ്ങള്‍ കണ്ണിന് ഉറപ്പാകുന്നതുവരെ അത് കാണുകതന്നെ ചെയ്യും. പിന്നെ അന്നേദിനം എല്ലാ അനുഗ്രഹങ്ങളെത്തൊട്ടും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന് 102: 3-8 ലും പറഞ്ഞിട്ടുണ്ട്. ഉള്കാഴ്ച്ചാദായകവും സത്യവും അസത്യവും തിരിച്ചറിയാനുള്ള ഉരക്കല്ലും എല്ലാകാര്യങ്ങളും തൂക്കിനോക്കാനുള്ള ത്രാസ്സുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുക യും മൊത്തം മനുഷ്യര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയുമാണെങ്കില്‍ അ വരുടെ കൈകള്‍ അവര്‍ക്കുവേണ്ടി ഒരുക്കിവെക്കുന്നത് നരകക്കുണ്ഠമാണ്. 2: 286; 14: 43; 16: 28-32; 25: 27-30; 60: 13 വിശദീകരണം നോക്കുക.