وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ ۚ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ ۚ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا
ഏറ്റവും നല്ലതായതെന്തോ അത് സംസാരിച്ചുകൊണ്ടിരിക്കുന്ന എന്‍റെ അടിമകളോട് നീ പറയുകയും ചെയ്യുക: നിശ്ചയം പിശാച് അവര്‍ക്കിടയില്‍ കുഴപ്പ മുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്; നിശ്ചയം, പിശാച് മനുഷ്യന് വ്യക്തമായ ശ ത്രുതന്നെയായിരിക്കുന്നു.
ഏറ്റവും നല്ലതായ അദ്ദിക്ര്‍ പറയുകയും കേള്‍ക്കുകയും എത്തിച്ചുകൊടുക്കുക യും ചെയ്യുമ്പോള്‍ പിശാച് അതില്‍ ഇടപെടുമെന്നാണ് സൂക്തം താക്കീത് ചെയ്യുന്ന ത്. അല്ലാഹു ഉദ്ദേശിച്ച ആശയത്തില്‍ അവനെമാത്രം ബോധിപ്പിച്ചുകൊണ്ട് നിഷ്കളങ്കതയോടെയായിരിക്കണം അദ്ദിക്ര്‍ പറയുന്നതും എത്തിച്ചു കൊടുക്കുന്നതുമെല്ലാം. എ ന്നെ അദ്ദിക്ര്‍ കൊണ്ട് സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നാക്കേണമേ എന്ന് എ പ്പോഴും ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും വേണം. അല്ലാത്തപക്ഷം ഞാന്‍ ഇത്രയെല്ലാം ചെയ്യുന്നുവല്ലോ എന്ന് പിശാച് തോന്നിപ്പിക്കുകയും അവനെ യ ഥാര്‍ത്ഥ പാതയില്‍ നിന്ന് പിഴപ്പിക്കുകയും ചെയ്യുന്നതാണ്. 8: 21-22; 10: 108; 12: 5 വിശ ദീകരണം നോക്കുക.