رَبُّكُمْ أَعْلَمُ بِكُمْ ۖ إِنْ يَشَأْ يَرْحَمْكُمْ أَوْ إِنْ يَشَأْ يُعَذِّبْكُمْ ۚ وَمَا أَرْسَلْنَاكَ عَلَيْهِمْ وَكِيلًا
നിങ്ങളുടെ നാഥന്‍ തന്നെയാണ് നിങ്ങളെക്കുറിച്ച് ഏറ്റവും നന്നായി അറിയു ന്നവന്‍, അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ അനുഗ്രഹിക്കുകയും അ ല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്യും, നാം നിന്നെ അവരുടെ മേല്‍ കൈകാര്യകര്‍ത്താവായി അയച്ചിട്ടുമില്ല.
സ്രഷ്ടാവിന് തന്നെയാണ് സൃഷ്ടികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുക. നി ഷ്പക്ഷവാനായ അവന്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവി ധ വഴികളും വിവരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാഓരോ ആത്മാവിനെയും പഠിപ്പിച്ചിട്ടുണ്ട്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യക ലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റില്‍ നിന്ന് ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിക്കൊ ണ്ട് ആരാണോ അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗത്തിലായത്, അവര്‍ അനുഗ്രഹിക്കപ്പെടുന്നതാണ്. എന്നാല്‍ ആരാണോ അതിനെത്തൊട്ട് വ്യതിചലിച്ചുപോയത്, ആ ആ ത്മാവ് ശിക്ഷിക്കപ്പെടുന്നതുമാണ്. പ്രവാചകനോ വിശ്വാസികളോ മഹാത്മാക്കളോ അ ല്ലാഹുവിന്‍റെ മറ്റേതെങ്കിലും സൃഷ്ടികളോ ആരും തന്നെ ആരെയും സന്മാര്‍ഗ്ഗത്തിലേ ക്കോ ദുര്‍മാര്‍ഗ്ഗത്തിലേക്കോ ആക്കാന്‍ അധികാരമുള്ളവരല്ല. 2: 119; 6: 66; 11: 47; 17: 25, 30 വിശദീകരണം നോക്കുക.