أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരായ അക്കൂട്ടര്‍ തങ്ങളുടെ നാഥനിലേക്ക് അ വരില്‍ ആരാണ് ഏറ്റവും അടുത്തവരാവുക എന്ന് സാമീപ്യം തേടുന്നവരാ കുന്നു, അവര്‍ അവന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരും അവന്‍റെ ശിക്ഷയെ ഭയപ്പെടുന്നവരുമാകുന്നു, നിശ്ചയം നിന്‍റെ നാഥന്‍റെ ശിക്ഷ ഭയപ്പെടേണ്ടത് തന്നെയുമാകുന്നു.
ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അല്ലാഹുവിനെക്കൂടാതെ അവന്‍റെ പങ്കാളികളെന്ന് ജല്‍പിച്ച് അവന്‍റെ സൃഷ് ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച-വഴിപാടുകള്‍ അര്‍പ്പിക്കുന്നതു മെല്ലാം. ആ മഹാത്മാക്കളുടെത്തന്നെ അവസ്ഥയാണ് ഈ സൂക്തത്തിലൂടെ വിവരിക്കുന്നത്. അവര്‍ രാജാധിരാജനായ അല്ലാഹുവിനോട് ഏറ്റവും അടുത്തവരാകണമെന്ന് ആ ഗ്രഹിക്കുന്നവരും അവന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരും അവന്‍റെ ശിക്ഷ ഭയപ്പെടുന്നവരുമാണ്. എന്നാല്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചത്തി ലെ സൃഷ്ടികള്‍ക്ക് അല്ലാഹുവിനെ വാഴ്ത്താന്‍ അവസരമൊരുക്കിക്കൊടുത്ത് കൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ ശുപാര്‍ശ ചെയ്യാനും ചെ യ്യിപ്പിക്കാനും അധികാരമുള്ള അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ് എ ന്ന് 2: 255-256 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 9: 67-68; 33: 1, 48, 72-73; 48: 6; 98: 6 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളായ കാഫിറുകളും അവരുടെ അനുയായികളായ കാഫിറുകളും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെച്ചതിനാലും തള്ളിപ്പറഞ്ഞതിനാലും അദ്ദിക്ര്‍ അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 3: 79-80; 5: 35-36; 25: 34 വിശദീകരണം നോക്കുക.