وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ ۚ وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِلنَّاسِ وَالشَّجَرَةَ الْمَلْعُونَةَ فِي الْقُرْآنِ ۚ وَنُخَوِّفُهُمْ فَمَا يَزِيدُهُمْ إِلَّا طُغْيَانًا كَبِيرًا
നിശ്ചയം നിന്‍റെ നാഥന്‍ ജനങ്ങളെ വലയം ചെയ്തിരിക്കുന്നു എന്ന് നാം നി ന്നോട് പറഞ്ഞതും ഓര്‍ക്കേണ്ടതാണ്, നാം നിനക്ക് കാണിച്ചുതന്ന ദൃശ്യത്തെ യും ഈ ഗ്രന്ഥത്തില്‍ പറഞ്ഞ ശപിക്കപ്പെട്ട ആ വൃക്ഷത്തെയും ജനങ്ങള്‍ക്ക് ഒരു പരീക്ഷണമായിട്ടല്ലാതെ നാം നിശ്ചയിച്ചിട്ടില്ല, അവരെ നാം ഭയപ്പെടുത്തു കയാകുന്നു, എന്നാല്‍ അവരുടെ ധിക്കാരം മേല്‍ക്കുമേല്‍ വര്‍ദ്ധിക്കുകയല്ലാ തെ ചെയ്യുന്നില്ല.
'വലയം ചെയ്തവന്‍' എന്ന് പറഞ്ഞാല്‍ മനുഷ്യരടക്കം ആകാശങ്ങളിലും ഭൂമി യിലുമുള്ള സര്‍വ്വ ചരാചരങ്ങളുടെയും ഭൂതം, വര്‍ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ത്രികാലജ്ഞാനി എന്നാണ്. എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ കാഫിറുകള്‍ പറയുക ഞങ്ങള്‍ ധിക്കാരികളായിത്തീര്‍ന്നിരിക്കു ന്നത് അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടുതന്നെയാണ്, അതുകൊണ്ട് നീ ഞങ്ങളെ ഉപദേ ശിക്കാനോ ശാസിക്കാനോ വരേണ്ടതില്ല എന്നായിരിക്കും. അതുവഴി അവര്‍ നിഷേധത്തി ലും ധിക്കാരത്തിലും കൂടുതല്‍ ആഴ്ന്നുപോവുകയാണ് ചെയ്യുന്നത്.
അവര്‍ സത്യസന്ധനും വിശ്വസ്തനുമായി അംഗീകരിച്ചിരുന്ന പ്രവാചകനെ ശരീ രത്തോടുകൂടി ആകാശാരോഹണം നടത്തിപ്പിച്ച് അല്ലാഹു ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തത് അവര്‍ക്ക് യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതിനും അതുവഴി അവര്‍ ബോധവാന്‍മാരായി നേര്‍മാര്‍ഗം പ്രാപിക്കുന്നതിനും വേണ്ടിയായിരു ന്നു. പ്രവാചകന് കാണിച്ചുകൊടുത്ത ദൃശ്യം കൊണ്ടുദ്ദേശിക്കുന്നത് ഇതാണ്. എന്നാല്‍ ജീവിതലക്ഷ്യം മനസ്സിലാക്കാതെ ഭൗതിക ജീവിതത്തിന്‍റെ വഞ്ചനയില്‍ അകപ്പെട്ട അ വര്‍ പ്രവാചകനെ പരിഹസിക്കുകയും ആകാശാരോഹണത്തെത്തന്നെ തള്ളിപ്പറയുക യുമാണ് ചെയ്തത്. നിങ്ങള്‍ നരകത്തിലെ 'സഖൂം' വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കേണ്ടിവ രുമെന്ന് വ്യക്തമായി മുന്നറിയിപ്പ് നല്‍കുമ്പോള്‍ തീകുണ്ഠമായ നരകത്തില്‍ മരം മുള ക്കുമെന്നോ? ഇതെന്തൊരു അത്ഭുതം! തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എ ക്കാലത്തേയും കാഫിറുകള്‍ താക്കീതുകാരനെയും അദ്ദിക്റിനെയും അതുവഴി അല്ലാഹു വിനെത്തന്നെയും പരിഹസിക്കുന്നതാണ്. സൂക്തത്തില്‍ പറഞ്ഞ ശപിക്കപ്പെട്ട വൃക്ഷം കൊണ്ടുദ്ദേശിക്കുന്നത് 37: 62 ലും 44: 43 ലും പറഞ്ഞ സഖൂം വൃക്ഷമാണ്. 37: 63-70 ല്‍, നിശ്ചയം ആ വൃക്ഷത്തെ നാം അക്രമികള്‍ക്ക് ഒരു പരീക്ഷണോപാധിയാക്കിയിരിക്കു ന്നു; നിശ്ചയം അത് ജ്വലിക്കുന്ന നരകത്തിന്‍റെ അടിത്തട്ടില്‍ നിന്ന് പുറപ്പെടുന്ന ഒരു വൃ ക്ഷമാകുന്നു, പിശാചിന്‍റെ തലകള്‍ പോലെ അത് കുലച്ച് നില്‍ക്കുന്നതാണ്, നിശ്ചയം അവര്‍ അതില്‍ നിന്ന് തിന്നുകയും അതുകൊണ്ട് വയര്‍ നിറക്കുകയും ചെയ്യും, പിന്നെ അവര്‍ അതിനുമേല്‍ ചുട്ടുതിളക്കുന്ന വെള്ളം കുടിപ്പിക്കപ്പെടുന്നതും പിന്നെ അവര്‍ ന രകത്തിലേക്കുതന്നെ മടക്കപ്പെടുന്നതുമാണ്; നിശ്ചയം അവര്‍ പൂര്‍വ്വപിതാക്കളായിട്ടുത ന്നെ-ആയിരം തലമുറകളായിട്ട്-വഴിപിഴച്ചവരായിരുന്നു, ഇവരാകട്ടെ അവരുടെ പൈതൃ കങ്ങള്‍ ഉന്മത്തരായി പിന്തുടരുന്നവരുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. 11: 7; 13: 32; 16: 89; 17: 1 വിശദീകരണം നോക്കുക.