( ഇസ്റാഅ് ) 17 : 59

وَمَا مَنَعَنَا أَنْ نُرْسِلَ بِالْآيَاتِ إِلَّا أَنْ كَذَّبَ بِهَا الْأَوَّلُونَ ۚ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا ۚ وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا

ദിവ്യാത്ഭുതങ്ങള്‍ അയക്കുന്നതില്‍ നിന്ന് മറ്റൊന്നും നമ്മെ തടഞ്ഞിട്ടില്ല-പൂ ര്‍വ്വികര്‍ അതിനെ തള്ളിപ്പറഞ്ഞു എന്ന കാരണമല്ലാതെ, സമൂദ് ജനതക്ക് നാം ഉള്‍കാഴ്ച്ചാദായകമായ ഒട്ടകത്തെ നല്‍കുകയുണ്ടായി, എന്നാല്‍ അവര്‍ അതി നോട് അക്രമം പ്രവര്‍ത്തിച്ചു, ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ അയക്കാറുമില്ല.

അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുകൊടുക്കുമ്പോള്‍ എക്കാലത്തും നശിപ്പിക്കപ്പെ ടാനുള്ള ജനത ദിവ്യാത്ഭുതങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിക്ഷകൊണ്ടോ ദിവ്യാ ത്ഭുതങ്ങള്‍ കൊണ്ടോ ഒന്നും ആരും വിശ്വാസികളാകുകയില്ല എന്ന് അറിയുന്ന ത്രികാ ലജ്ഞാനിയായ അല്ലാഹു സമൂദ് ജനതക്ക് പ്രസവിക്കപ്പെട്ടതല്ലാത്ത ഒരു ഒട്ടകത്തെ ദൃ ഷ്ടാന്തമായി നല്‍കുകയുണ്ടായി. എന്നാല്‍ അവര്‍ അതിനെ അറുത്ത് ശിക്ഷ ഏറ്റു വാങ്ങു കയാണുണ്ടായത്. എന്നതുപോലെത്തന്നെ ഇന്ന് ഏറ്റവും വലിയ ദിവ്യാത്ഭുതമായ അ ദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അക്രമികളും കാഫിറുകളുമാ യ ഫുജ്ജാറുകള്‍ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. മുപ്പതാമ ത്തെ കള്ളവാദിയായ അവനെ ആദ്യം നബിയായും പിന്നീട് റബ്ബ് തന്നെയായും അവര്‍ സ്വീകരിക്കുകയും അങ്ങനെ ഈസാ രണ്ടാമത് വന്നതിന് ശേഷം ഇസ്ലാം അംഗീകരിക്കു ന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുന്നതുമാണ്. 13: 31; 14: 11; 16: 93 വിശദീ കരണം നോക്കുക.