( ഇസ്റാഅ് ) 17 : 63

قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَوْفُورًا

അവന്‍ പറഞ്ഞു: നീ പോവുക, അപ്പോള്‍ അവരില്‍ നിന്ന് ആരാണോ നി ന്നെ പിന്‍പറ്റുന്നത്, അപ്പോള്‍ നിശ്ചയം നിങ്ങള്‍ക്ക് നരകകുണ്ഠം തന്നെയാ ണ് തികഞ്ഞ പ്രതിഫലമായിട്ടുള്ളത്.

38: 82-83 ല്‍, അപ്പോള്‍ നിന്‍റെ പ്രതാപമാണ് സത്യം, അവരില്‍ നിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന അടിമകളെയൊഴികെ മുഴുവന്‍ ആളുകളെയും ഞാന്‍ ലക്ഷ്യബോ ധം നഷ്ടപ്പെടുത്തി ദുര്‍മാര്‍ഗത്തില്‍ അകപ്പെടുത്തുകതന്നെ ചെയ്യുമെന്ന് പിശാച് പറ ഞ്ഞപ്പോള്‍ 38: 84-85 ല്‍ പറഞ്ഞ പ്രകാരം അപ്പോള്‍ ഞാന്‍ പറഞ്ഞത് മാത്രമാണ് സത്യം, നിന്നെക്കൊണ്ടും അവരില്‍ നിന്ന് നിന്നെ പിന്‍പറ്റിയവരെക്കൊണ്ട് മുഴുവനും ഞാന്‍ ന രകക്കുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യും എന്ന് അല്ലാഹു മറുപടി പറഞ്ഞു. അദ്ദിക് ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഒരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല എന്ന് സാരം. 7: 179; 10: 100; 43: 36-39 വിശദീകരണം നോക്കുക.