(ഇസ്റാഅ്) 17 : 64
وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَأَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ ۚ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا

നിന്‍റെ ശബ്ദം കൊണ്ട് അവരില്‍ നിന്ന് കഴിയുന്നവരെയൊക്കെ നീ വ്യതിചലിപ്പിച്ചുകൊള്ളുക, നിന്‍റെ കുതിരപ്പടയെയും നിന്‍റെ കാലാള്‍ പടയെയും നീ അവരുടെനേരെ നയിക്കുകയും ചെയ്യുക, അവരുടെ സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം നീ പങ്കുചേരുകയും അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍ കുകയും ചെയ്യുക, അവരോടുള്ള പിശാചിന്‍റെ വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

'കുതിരപ്പടയെയും കാലാള്‍പ്പടയെയും നയിച്ച് അവരെ പാട്ടിലാക്കുക' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ യുദ്ധം, ആള്‍നാശം, കൃഷിനാശം, ക്ഷാമം, കൊള്ള, കൊല, ഊരുവിലക്ക്, ഒറ്റപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, അപവാദപ്രചരണങ്ങള്‍, ഭീഷണി, ഏഷണി തുടങ്ങിയവകൊണ്ട് പിശാച് അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റില്‍ നിന്ന് മനുഷ്യരെ ഭയപ്പെടുത്തി തടയുമെന്നാണ്. രോഗങ്ങള്‍ നല്‍കാനും അപകടങ്ങള്‍ വരുത്താനും മന്ത്രമാരണങ്ങള്‍ കൊണ്ട് അവ ശമിപ്പിക്കാനും ഉദ്ദിഷ്ടകാര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുമെല്ലാം പിശാചിന് അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട്. സമ്പത്തുകളില്‍ പിശാച് പങ്കുചേരു മെന്നുപറഞ്ഞാല്‍ നിഷിദ്ധമാര്‍ഗത്തിലൂടെ സമ്പാദിക്കാനും സക്കാത്ത്, ധാനധര്‍മ്മങ്ങള്‍ എന്നിവ നല്‍കാതിരിക്കാനും പലിശയിടപാടുകള്‍ നടത്താനും പിശുക്ക് കാണിക്കാനും ധൂര്‍ത്തടിക്കാനുമെല്ലാം പ്രേരിപ്പിക്കുമെന്നാണ്. സന്താനങ്ങളില്‍ പങ്കുചേരുമെന്ന് പറഞ്ഞാല്‍ തന്‍റെ ഇണയുമായി ലൈംഗിക ബ ന്ധത്തിലേര്‍പ്പെടുമ്പോള്‍ മറ്റുള്ളവരെ മനസ്സില്‍ കണ്ടുകൊണ്ടും, അല്ലാഹുവിന്‍റെ സ്മരണയോ പ്രാര്‍ത്ഥനയോ ഇല്ലാതെ ഇണചേരാന്‍ പ്രേരിപ്പിച്ചുകൊ ണ്ടുമെല്ലാം പിശാച് ഇടപെടുമെന്നാണ്. സന്താനമില്ലാത്തവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിനും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തട യുന്ന വിധത്തില്‍ സന്താനങ്ങളെ 'ത്വാഗൂത്തു'കളാക്കി മാറ്റുന്നതിനും അവന് കഴിവ് കൊടുത്തിട്ടുണ്ട്. സാമ്പത്തികനേട്ടത്തിനും നിധികിട്ടുന്നതിനും വേണ്ടി കുട്ടികളെ ബലി നല്‍കുന്നതിനും പെണ്‍സന്താനഹത്യ നടത്തുന്നതിനും ഭ്രൂണഹത്യ നടത്തുന്നതിനുമെല്ലാം അവന്‍ പ്രേരിപ്പിക്കുന്നു. 

ചുരുക്കത്തില്‍ പിശാചിന്‍റെ വീടായ നരകത്തിലേക്ക് മനുഷ്യരെ ലക്ഷ്യബോധം നഷ്ടപ്പെടുത്തി വശീകരിച്ചുകൊണ്ടുപോകാനുള്ള എല്ലാവിധ കഴിവു കളും അവന് നല്‍കിയിട്ടുണ്ട്. അതിനുവേണ്ടി അവന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കും, എന്നാല്‍ അതെല്ലാം വഞ്ചനയായിരുന്നുവെന്ന് വിചാരണക്കു ശേഷം പിശാച് തന്നെ പറയുന്നതാണെന്ന് 14: 22 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികളുടെ മേല്‍ അവന് യാതൊരു സ്വാധീനവുമില്ലതന്നെ എന്ന് 16: 99 ലും പറഞ്ഞിട്ടുണ്ട്. 19: 83 ല്‍ 'നിശ്ചയം നാം പിശാചുക്കളെ കാഫിറുകളുടെമേല്‍ അയച്ചിട്ടുള്ളത് നീ കണ്ടില്ലെയോ, അവര്‍ അവരുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കുന്നതിന് വേണ്ടി' എന്ന് പറഞ്ഞതില്‍ നിന്നും പിശാചിനെ അവലംഭിക്കുന്നവരുടെ ചില കാര്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ അവന് കഴിവുണ്ടെന്ന് മനസ്സിലാക്കാം. എന്നാല്‍ അതവനെ പിശാചിന്‍റെ താവളമായ നരകത്തില്‍ എത്തിക്കാ നാണ സഹായിക്കുക. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ എല്ലാഓരോ കാര്യവും വിശദീകരിക്കുന്നുണ്ട്. അപ്പോള്‍ 2: 146 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്റില്‍ നിന്ന് ത്രികാലജ്ഞാനിയായ നാഥനെയും അവന്‍റെ ഗ്രന്ഥത്തെയും പിശാചിനെയും പ്രവാച കന്മാരെയും അവനെത്തന്നെയും തന്‍റെ സന്താനങ്ങളെ അറിയുന്നതിലുപരി അറിയുന്നതാണ്. 14: 22 ല്‍ പറഞ്ഞ പ്രകാരം പിശാച് മനുഷ്യരോട് ഇവിടെവെച്ച് ചെയ്ത വാഗ്ദാനങ്ങള്‍ വിധിദിവസം മുറിച്ച് കളയുന്നതാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം വിശ്വാസി എല്ലാവിധ ആപത്ത് വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നതിനാല്‍ അദ്ദിക്ര്‍ അവനെയും കാത്തുസൂക്ഷിക്കുന്നതാണ്. 13: 30; 16: 98-100; 17: 13-14 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!