( ഇസ്റാഅ് ) 17 : 66

رَبُّكُمُ الَّذِي يُزْجِي لَكُمُ الْفُلْكَ فِي الْبَحْرِ لِتَبْتَغُوا مِنْ فَضْلِهِ ۚ إِنَّهُ كَانَ بِكُمْ رَحِيمًا

നിങ്ങളുടെ നാഥനായിട്ടുള്ളവനാരോ, അവന്‍ നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തിലൂടെ കപ്പല്‍ ഓട്ടുന്നവനാകുന്നു, നിങ്ങള്‍ അവന്‍റെ അനുഗ്രഹങ്ങള്‍ തേടുന്ന തിനുവേണ്ടി, നിശ്ചയം അവന്‍ നിങ്ങളോട് ഏറെ കാരുണ്യമുള്ളവന്‍ തന്നെയാ യിരിക്കുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള ക്രയവിക്രയങ്ങള്‍, സംസ്കാരങ്ങളുടെ വിനിമയം എന്നിവ സാധിക്കുന്നതിനും സമുദ്രത്തില്‍ നിന്ന് തന്നെയുള്ള വിഭവങ്ങളായ മത്സ്യം, നവരത്ന ങ്ങള്‍ തുടങ്ങിയവ തേടിപ്പിടിക്കുന്നതിനും ഉതകുന്നവിധത്തില്‍ കപ്പലുണ്ടാക്കി സമുദ്ര യാത്ര നടത്താന്‍ മനുഷ്യനെ പഠിപ്പിച്ചവനാണ് അല്ലാഹു എന്ന് അവനെ പരിചയപ്പെടു ത്തുകയാണ്. 33: 41-43 ല്‍, വിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മ രിക്കുക, പ്രഭാത-പ്രദോഷങ്ങളില്‍ അവനെ പ്രത്യേകം വാഴ്ത്തുകയും ചെയ്യുക, അവനും അവന്‍റെ മലക്കുകളും നിങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിന് വേണ്ടി നിങ്ങളുടെമേല്‍ അനുഗ്രഹം ചൊരിയുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്, അ വന്‍ വിശ്വാസികളോട് ഏറെ കാരുണ്യമുള്ളവന്‍ തന്നെയാണ്. 'അനുഗ്രഹം ചൊരിയു ന്നുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഏറ്റവും വലിയ അനുഗ്രഹവും അവന്‍റെ വിധിവി ലക്കുകളുമടങ്ങിയ അദ്ദിക്ര്‍ നല്‍കുന്നുണ്ട് എന്നാണ.് 12: 23; 16: 18; 33: 73 വിശദീകരണം നോക്കുക.