( ഇസ്റാഅ് ) 17 : 65
إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا
നിശ്ചയം എന്റെ അടിമകള്‍, അവരുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവുമി ല്ല, കൈകാര്യകര്‍ത്താവായി നിന്റെ നാഥന് ഏറ്റവും മതിയായവനുമാകുന്നു.
അല്ലാഹുവും അദ്ദിക്റും ഒന്നാണെന്നിരിക്കെ ആരാണോ അദ്ദിക്റിനെ മുറുകെ പ്പിടിച്ചത്, അവന് അല്ലാഹുവിനെയാണ് മുറുകെപ്പിടിച്ചത്. അവനില്‍ പിശാചിന് യാ തൊരു സ്വാധീനവുമില്ല. 26: 212 ല്‍, നിശ്ചയം പിശാചുക്കള്‍ അദ്ദിക്ര്‍ കേള്‍ക്കുന്നതിനെ ത്തൊട്ട് അകറ്റപ്പെട്ടവരാണ് എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പ്രതിനിധിയായി ജീവി ക്കുന്ന വിശ്വാസികള്‍ക്ക് കടിഞ്ഞാണ്‍ കൊണ്ട് കുതിരയെ നിയന്ത്രിക്കുന്നവിധം പിശാ ചിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. 4: 118, 174-175; 23: 97-98 വിശദീകരണം നോക്കുക.