( ഇസ്റാഅ് ) 17 : 67

وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَنْ تَدْعُونَ إِلَّا إِيَّاهُ ۖ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ ۚ وَكَانَ الْإِنْسَانُ كَفُورًا

സമുദ്രത്തില്‍ വെച്ച് നിങ്ങള്‍ക്ക് ഒരു വിപത്ത് ബാധിച്ചാല്‍ അവനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെയൊക്കെയും നിങ്ങള്‍ വെ ടിയുന്നു, എന്നാല്‍ നിങ്ങളെ നാം കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, നിങ്ങ ള്‍ അവഗണിക്കുന്നു, മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയായിരിക്കുന്നു.

നരകത്തിലേക്കുള്ള കാഫിറുകളായ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂ റ്റിഒമ്പത് പേരുടെയും പൊതുസ്വഭാവമാണ് അല്ലാഹു ഈ സൂക്തത്തിലൂടെ ചിത്രീകരിക്കുന്നത്. എന്നാല്‍ വിശ്വാസികള്‍ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലുമെ ല്ലാം അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവരാണ്. 6: 63-64; 7: 50-51; 10: 21-23 വിശദീകരണം നോക്കുക.