( ഇസ്റാഅ് ) 17 : 69

أَمْ أَمِنْتُمْ أَنْ يُعِيدَكُمْ فِيهِ تَارَةً أُخْرَىٰ فَيُرْسِلَ عَلَيْكُمْ قَاصِفًا مِنَ الرِّيحِ فَيُغْرِقَكُمْ بِمَا كَفَرْتُمْ ۙ ثُمَّ لَا تَجِدُوا لَكُمْ عَلَيْنَا بِهِ تَبِيعًا

അല്ലെങ്കില്‍ നിങ്ങളെ മറ്റൊരു പ്രാവശ്യം കൂടി കരയില്‍ നിന്ന് കടലിലേക്ക് തിരിച്ചുകൊണ്ടുവരികയും എന്നിട്ട് നിങ്ങളുടെമേല്‍ രൂക്ഷമായ കൊടുങ്കാറ്റ് അയച്ച് നിങ്ങളുടെ നന്ദികേടിന് പ്രതികാരമായി നിങ്ങളെ മുക്കിക്കളയുകയും പിന്നെ നിങ്ങളുടെ ആ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് കാരണം കണ്ടെത്താന്‍ കഴിയാത്ത ഒരു അവസ്ഥ വരികയും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയ രാണോ?

ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായ എല്ലാം അടക്കിഭരിക്കുന്ന അല്ലാഹുവില്‍ നിന്നുള്ളതാണ് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും എന്ന് വിശ്വ സിക്കുന്നവരാണ് വിശ്വാസികള്‍. കരയിലോ കടലിലോ എവിടെയും ഏത് അവസ്ഥയി ലും അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസിക്ക് യാതൊ രു ആപത്തും സംഭവിക്കുകയില്ല. ആപത്തും വിപത്തുമെല്ലാം സംഭവിക്കുന്നത് അല്ലാഹു വിനെ മറന്ന അവസ്ഥയില്‍ പിശാചില്‍ നിന്ന് അഥവാ അവരവരില്‍ നിന്നുതന്നെയാണ്. വിശ്വാസികളല്ലാത്തവരോട് വിവിധതരത്തിലുള്ള വിപത്തുകള്‍ വരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരമുള്ള സ്രഷ്ടാവിനെ പരിചയപ്പെടുത്തുകയാണ് ഈ സൂക്തങ്ങളിലൂടെ ചെയ്യുന്നത്. 4: 78-79; 5: 17; 9: 51 വി ശദീകരണം നോക്കുക.