( ഇസ്റാഅ് ) 17 : 68

أَفَأَمِنْتُمْ أَنْ يَخْسِفَ بِكُمْ جَانِبَ الْبَرِّ أَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوا لَكُمْ وَكِيلًا

അപ്പോള്‍ നിങ്ങള്‍ കരയിലായിരിക്കുമ്പോള്‍ ഭൂമിയില്‍ നിങ്ങളെ ആഴ്ത്തിക്കളയുകയും അല്ലെങ്കില്‍ നിങ്ങളുടെ മേല്‍ ചരല്‍ വര്‍ഷിക്കുന്ന കൊടുങ്കാറ്റ് അയക്കുകയും പിന്നെ അതില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുന്ന യാതൊരു രക്ഷകനെയും കണ്ടെത്താതിരിക്കുകയും ചെയ്യുന്നതുമായ അവസ്ഥയെക്കു റിച്ച് നിങ്ങള്‍ നിര്‍ഭയരാണോ?

67: 16 ല്‍, ആകാശത്തുള്ളവന്‍ ഭൂമി പിളര്‍ത്തി നിങ്ങളെ അതുകൊണ്ട് വിഴുങ്ങിപ്പിക്കു കയില്ല എന്ന് നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ എന്നും; 67: 17 ല്‍, അതല്ല, ആകാശ ത്തുള്ളവന്‍ നിങ്ങളുടെ മേല്‍ കല്ലുകള്‍ വര്‍ഷിക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരി ക്കുകയാണോ? അപ്പോള്‍ എന്‍റെ മുന്നറിയിപ്പ് എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ അറി യുകതന്നെ ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്. 7: 97-99; 16: 45-47 വിശദീകരണം നോക്കുക.