وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلًا
നിശ്ചയം നാം ആദം സന്തതികളെ ആദരിച്ചിട്ടുണ്ട്, അവരെ നാം കരയിലും കടലിലും വഹിപ്പിക്കുകയും പരിശുദ്ധമായ ഭക്ഷണവിഭവങ്ങളില്‍ നിന്ന് അവര്‍ ക്ക് നല്‍കുകയും നാം സൃഷ്ടിച്ച അധികസൃഷ്ടികളേക്കാളും അവര്‍ക്ക് നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തിട്ടുണ്ട്.
95: 4-6 ല്‍, നിശ്ചയം മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തിലാണ് സൃഷ്ടിച്ചിട്ടുള്ള ത്. പിന്നെ അവനെ നാം താഴ്ന്നവരില്‍ താഴ്ന്നവനാക്കി മാറ്റി, വിശ്വാസികളായവരും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തവരൊഴികെ, അങ്ങനെയുള്ളവര്‍ക്ക് തടയപ്പെടാത്ത പ്രതിഫലമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യരെ ഏറ്റവും ശ്രേ ഷ്ടമായ പദവിയിലാണ് സൃഷ്ടിച്ചതെങ്കിലും ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് വി ശ്വാസിയാണെന്ന് ഉറപ്പ് വരുത്തുകയും ആ വിശ്വാസം ലോകര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തവരാണ് ഏറ്റവും ശ്രേഷ്ഠരായവര്‍. അതുതന്നെയാണ് 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരു ളും. അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകവഴി നിഷ് പക്ഷവാനായ അല്ലാഹുവിനെ സഹായിക്കുകയാണ് അവര്‍ ചെയ്യുന്നത്. അപ്പോള്‍ 22: 40; 47: 7 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അല്ലാഹു അവരെയും സഹായിക്കുകയും അങ്ങനെ അവര്‍ക്ക് യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ വന്ന് കിട്ടുന്നതിനുമുമ്പ് സം ഭവിച്ച തെറ്റുകുറ്റങ്ങളെല്ലാം 25: 68-70 ല്‍ പറഞ്ഞ പ്രകാരം നന്മകളായി പരിവര്‍ത്തിപ്പി ക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തേണ്ടവിധം സത്യപ്പെടുത്താത്ത ഫുജ്ജാറുകളില്‍ പെട്ട ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണെ ന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 35: 32; 39: 32; 98: 7 വിശദീകരണം നോക്കുക.