يَوْمَ نَدْعُو كُلَّ أُنَاسٍ بِإِمَامِهِمْ ۖ فَمَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَأُولَٰئِكَ يَقْرَءُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلًا
എല്ലാ മനുഷ്യരെയും നാം അവരുടെ ഇമാമിനെയും കൊണ്ട് വിളിക്കുന്ന ദി വസം, അപ്പോള്‍ ആര്‍ക്കാണോ അവരുടെ ഗ്രന്ഥം വലതുകയ്യില്‍ നല്‍കപ്പെട്ട ത്, അപ്പോള്‍ അക്കൂട്ടര്‍ അവരുടെ ഗ്രന്ഥം വായിക്കുന്നതാണ്, അവര്‍ അല്‍പം പോലും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
ഈ സൂക്തത്തിലും 11: 17; 36: 12; 46: 12 എന്നീ സൂക്തങ്ങളിലും പറഞ്ഞ ഇമാം അ ദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. എന്നാല്‍ വിശ്വാസി മാത്രമാണ് അദ്ദിക്റിന്‍റെ 40 പേ രുകളും സത്യപ്പെടുത്തുക. എല്ലാ ഓരോ മനുഷ്യന്‍റെയും കര്‍മരേഖ അവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുണ്ട്. വിധിദിവസം അത് ഒരു പ്രകാശിക്കുന്ന തുറന്ന പുസ്തകമായി എടുത്തു കൊടുക്കുന്നതും 'നിന്‍റെ ഗ്രന്ഥം നീ തന്നെ വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണനടത്താന്‍ നീ തന്നെ മതിയായവനാണ്' എന്ന് പറയപ്പെടുന്നതുമാണ് എന്ന് 17: 13-14 ല്‍ പറഞ്ഞിട്ടുണ്ട്. ഐഹികലോകത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ക്ക് മാത്രമേ വിധിദിവസം വലതുകൈയില്‍ ഗ്രന്ഥം ലഭിക്കുകയുള്ളൂ.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദി ക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അവരിലെ കപടവിശ്വാസികള്‍ 4: 145 ല്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകേ ണ്ടവരാണെങ്കില്‍ അവരുടെ അനുയായികള്‍ 39: 71 ല്‍ വിവരിച്ച പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനുള്ളവരാണ്. ഇടതുകൈയില്‍ ഗ്രന്ഥം ലഭിക്കുന്ന ഈ കുഫ്ഫാറുകള്‍ 18: 49 ല്‍ വിവരിച്ച പ്രകാരം തങ്ങളുടെ ഗ്രന്ഥത്തിലുള്ള ത് കാണുമ്പോള്‍ കുണ്ഠിതപ്പെടുന്നതാണ്. 2: 165-167 ല്‍ വിവരിച്ച പ്രകാരം നരകക്കുണ് ഠത്തിലെ നിവാസികളായ നേതാക്കളും അനുയായികളും പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ്. 9: 5, 28; 15: 45-48; 17: 60 വിശദീകര ണം നോക്കുക.