إِذًا لَأَذَقْنَاكَ ضِعْفَ الْحَيَاةِ وَضِعْفَ الْمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَيْنَا نَصِيرًا
അങ്ങനെയെങ്ങാനും നീ പ്രവര്‍ത്തിച്ചാല്‍ ഇഹത്തില്‍ ഇരട്ടിശിക്ഷയും മരണ ശേഷം ഇരട്ടിശിക്ഷയും നിന്നെ നാം രുചിപ്പിക്കുകതന്നെ ചെയ്യും, പിന്നെ ന മ്മുടെ മേല്‍ ഒരു സഹായിയെയും നീ കണ്ടെത്തുകയുമില്ല.
പ്രവാചകന് എഴുത്തും വായനയും പഠിക്കാത്തവനും എന്നാല്‍ അഭിസംബോധക രായ മക്കാമുശ്രിക്കുകള്‍ എഴുത്തും വായനയും പഠിച്ചവരുമായിരുന്നു. ദിവ്യസന്ദേശമാ യി ലഭിക്കുന്ന സൂക്തങ്ങള്‍ മുഖേന അവരെ ഉണര്‍ത്തുമ്പോള്‍ അത് അംഗീകരിക്കാതി രിക്കാന്‍ വേണ്ടി അതില്‍ ചിലമാറ്റങ്ങള്‍ വരുത്താനും ചില അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ചില അക്ഷരങ്ങള്‍ കുറക്കാനുമെല്ലാമുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എ ന്നാല് പ്രവാചകന്റെ ജീവിതം പൂര്‍ണ്ണമായി അല്ലാഹുവിന്റെ നിയന്ത്രണത്തിലായിരു ന്നതിനാല്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് പ്രവാചകന് ചാഞ്ഞുകൊടുത്തില്ല. അങ്ങനെ ചാഞ്ഞുകൊടുക്കുന്നവനായിരുന്നുവെങ്കില് ഇഹത്തിലും പരത്തിലും ഇരട്ടിശിക്ഷ രുചി പ്പിക്കുമായിരുന്നു എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 22: 52 ല്‍, നിനക്ക് മുമ്പ് ഒരു പ്രവാചകനെയോ നബിയെയോ നാഥന് അയച്ചിട്ടില്ല, അവന് എന്തെങ്കിലും സംസാരി ക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ പിശാച് അതില്‍ ഇടപെട്ടിട്ടല്ലാതെ. എന്നാല്‍ അല്ലാഹു അത് മായ്ച്ച് കളഞ്ഞ് തന്റെ സൂക്തങ്ങളെ തത്വനിര്ഭരമാക്കുന്നു. അല്ലാഹു യുക്തിജ്ഞനായ സര്‍വ്വജ്ഞാനിയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ന് ലോകരില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും കുഫ്ഫാ റുകളുമാണ് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത്. എന്നാല്‍ അവര്‍ ഐഹിക നേട്ടത്തിന് വേണ്ടി നാഥന്റെ സൂക്തങ്ങളെ മൂടിവെക്കുകയും തള്ളിപ്പറയുകയും വളച്ചൊടിക്കുകയും ചെയ്യുന്നവരാണ്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകളാണെന്ന് അര് ഹതയില്ലാതെ വാദിക്കുന്ന അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളും 7: 40 ല്‍ പറഞ്ഞ ഭ്രാന്തന്മാരുമാണ്. 9: 80, 125; 10: 15-16, 99-100 വിശദീകരണം നോക്കുക.