وَإِنْ كَادُوا لَيَسْتَفِزُّونَكَ مِنَ الْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَا يَلْبَثُونَ خِلَافَكَ إِلَّا قَلِيلًا
അവര്‍ക്ക് സാധിക്കുമായിരുന്നുവെങ്കില്‍ അവര്‍ നിന്നെ ഭയപ്പെടുത്തി ഭൂമിയില്‍ നിന്ന് നിന്നെ പുറത്താക്കുകതന്നെ ചെയ്യുമായിരുന്നു, അങ്ങനെയായാല്‍ അവ രും നിന്റെ പിന്നില്‍ അല്‍പകാലമല്ലാതെ അവിടെ താമസിക്കാന്‍ പോകുന്നില്ല.
ഈ സൂക്തം അവതീര്‍ണ്ണമായി ഒരു വര്‍ഷത്തിന് ശേഷം മക്കയിലെ കാഫിറുകള്‍ പ്രവാചകനെ സ്വദേശം വെടിഞ്ഞ് മദീനയിലേക്ക് പാലായനം ചെയ്യാന്‍ നിര്ബന്ധിതനാ ക്കി. എന്നാല്‍ എട്ട് വര്‍ഷത്തിനകം തന്നെ മക്കാവിജയം സംഭവിക്കുകയും മുശ്രിക്കുക ളില്‍ നിന്ന് മക്ക ശുദ്ധമാക്കപ്പെടുകയും ചെയ്തു. 44: 19-22 പ്രകാരം പ്രവാചകന് മൂസാ ഫിര്ഔന് പ്രഭൃതികളോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ മേല്‍ അതിക്രമം കാണിക്ക രുത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ പ്രമാണം കൊണ്ടുവന്നിരിക്കുന്നു, നിങ്ങള്‍ എന്നെ കല്ലെറിയാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെയും നിങ്ങളുടെയും ഉടമയില്‍ ശരണം തേടുന്നു, അപ്പോള്‍ നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട, എന്നെ എന്റെ വഴിക്ക് പ്രവര്‍ത്തിക്കാന്‍ വിടുക. അവസാനം തന്റെ നാഥനെ വിളിച്ച് അവന് പറഞ്ഞു: നിശ്ചയം, ഇക്കൂട്ടര്‍ ഭ്രാന്തന്മാരായ ഒരു ജനത തന്നെയാകുന്നു. 44: 23-24 ല്‍, അല്ലാഹു മൂസായോട് കല്പിച്ചു: എന്റെ അടിമകളെയും കൂട്ടി രാത്രിക്ക് രാത്രിതന്നെ പുറപ്പെടുക, നിശ്ചയം നിങ്ങള്‍ പിന്തുടരപ്പെടും, സമുദ്രത്തെ പിളര്‍ന്ന അവസ്ഥയില്‍ തന്നെ വിടുക, നിശ്ചയം അവര്‍ മുക്കികൊല്ലപ്പെടേണ്ട ഒരു പട്ടാളം തന്നെയാകുന്നു. 5: 48 ല്‍ വിവരിച്ച പ്രകാരം ഇന്ന് എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കു ണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയി ലൂടെ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊ ള്ളുന്ന വിശ്വാസിക്ക് യാതൊരു തരത്തിലുള്ള ആപത്തും സംഭവിക്കുകയില്ല. 7: 88-89; 8: 30; 11: 40, 66-68 വിശദീകരണം നോക്കുക.