( ഇസ്റാഅ് ) 17 : 8

عَسَىٰ رَبُّكُمْ أَنْ يَرْحَمَكُمْ ۚ وَإِنْ عُدْتُمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا

നിങ്ങളുടെ നാഥന്‍ നിങ്ങളോട് ഇനിയും കരുണ കാണിച്ചേക്കാം, എന്നാല്‍ നി ങ്ങള്‍ വീണ്ടും അതിക്രമം കാണിക്കുകയാണെങ്കില്‍ നാമും പ്രതികരിക്കു ന്നതാണ്, കാഫിറുകള്‍ക്ക് നാം നരകകുണ്ഠം മടക്കസ്ഥലമായി വെച്ചിട്ടുമുണ്ട്.

 പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരോടാണ് ഈ അഭിസംബോധന. നിങ്ങള്‍ പ്രവാചകനെ അംഗീകരിച്ച് സത്യത്തിന്‍റെ വഴിയിലേക്ക് വരികയാണെങ്കില്‍ നിങ്ങളോട് കാരുണ്യം കാണിക്കുന്നതും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതുമാണ്. മറിച്ച് മുന്‍സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം അതിക്രമം തുടരുകയാണെ ങ്കില്‍ 2: 85 ല്‍ പറഞ്ഞപ്രകാരം നിങ്ങള്‍ക്ക് നാം ഇഹലോകത്ത് നിന്ദ്യതയും പരലോക ത്ത് അതികഠിനമായ ശിക്ഷയുമാണ് നല്‍കുക. ജൂതരെ അഭിസംബോധനംചെയ്ത് പ റഞ്ഞ ഇത്തരം സൂക്തങ്ങള്‍ ഇന്ന് ഫുജ്ജാറുകള്‍ക്ക് മാത്രമാണ് ബാധകമാവുക. 2: 105; 4: 113; 10: 58 തുടങ്ങി 65 സൂക്തങ്ങളില്‍ പറഞ്ഞ കാരുണ്യം കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തി രിച്ചുപോകാം. അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യു ന്നവരുടെ മടക്കം നരകക്കുണ്ഠത്തിലേക്കുമാണ്. 2: 39; 6: 26; 14: 28-30 വിശദീകരണം നോക്കുക.