( ഇസ്റാഅ് ) 17 : 7

إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا

നിങ്ങള്‍ നന്മ ചെയ്യുകയാണെങ്കില്‍; നിങ്ങള്‍ നന്മചെയ്യുന്നത് നിങ്ങളുടെ ആത്മാവിന് വേണ്ടി തന്നെയാണ്, ഇനി നിങ്ങള്‍ തിന്മചെയ്യുകയാണെങ്കില്‍ അ പ്പോള്‍ അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെ, അങ്ങനെ രണ്ടാമത്തെ വാഗ്ദത്ത സമയം വന്നപ്പോള്‍ നിങ്ങളുടെ മുഖം വികൃതമാക്കുന്നതിനും ആ ദ്യതവണ തള്ളിക്കയറിയതുപോലെ ശത്രുക്കള്‍ പള്ളിയില്‍ തള്ളിക്കയറുന്ന തിനും കയ്യില്‍ കിട്ടുന്നതെല്ലാം തകര്‍ത്തെറിയുന്നതിനും വേണ്ടി (നാം ഇതരജനതക്ക് നിങ്ങളുടെ മേല്‍ അവസരം നല്‍കി).

ക്രമേണ ഇസ്റാഈല്‍ സന്തതികള്‍ ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകളില്‍ നിന്ന് അക ന്നുപോകുകയും വിവിധ കക്ഷികളായിത്തീര്‍ന്ന് തമ്മിലടിക്കുകയും ചെയ്തു. ഭൗതിക പൂജയിലും ആത്മാവില്ലാത്ത ആരാധനാ ചടങ്ങുകളിലും മുഴുകിയ അവര്‍ക്ക് പിന്നീട് റോമന്‍ ആധിപത്യത്തിന് കീഴൊതുങ്ങേണ്ടി വന്നു. ക്രി. മു: 40 മുതല്‍ 4 വരെ നിലനിന്ന 'ഹെരോദാ' യുടെ ഭരണകാലത്ത് അദ്ദേഹം ഒരു ഭാഗത്ത് ജൂതനേതാക്കളെ സേവിച്ചുകൊണ്ട് ജൂതന്‍മാരുടെ പ്രീതി കരസ്ഥമാക്കുകയും മറുവശത്ത് റോമന്‍ സംസ്കാരം അ വരില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ക്രിസ്താബ്ദം 6-ാം വര്‍ഷത്തില്‍ 'അഗസ്റ്റസ് സീ സര്‍' അവരെ കീഴടക്കി രാജ്യം തന്‍റെയൊരു ഗവര്‍ണ്ണറുടെ കീഴിലാക്കി. ഈസാനബി ഇ സ്റാഈല്യരെ ഉദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജൂതനേതാക്കള്‍ സംഘടിച്ച് അദ്ദേഹത്തെ എ തിര്‍ത്തിരുന്നതും റോമന്‍ ഗവര്‍ണ്ണറായിരുന്ന 'പിലാത്തോസി'നെക്കൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ഉപജാപം നടത്തിയിരുന്നതും ഇക്കാലത്തായിരുന്നു.

'ഹെരോദാ'യുടെ പുത്രന്‍ 'ഹെരോദാ ഇണ്ടിപ്പാസ്' വടക്കന്‍ ഫലസ്തീന്‍റെ ഗലീ ല്‍ മേഖലയുടെയും കിഴക്കന്‍ ജോര്‍ദ്ദാന്‍റെയും രാജാവായി. ഇയാളാണ് ഒരു നര്‍ത്തകി യുടെ ആവശ്യപ്രകാരം യഹ്യാ നബിയുടെ ശിരസ്സ് അറുത്തത്. 2: 61 വിശദീകരണം നോക്കുക. ഹെരോദായുടെ മൂന്നാമത്തെ പുത്രന്‍ 'ഫിലിപ്പോസ്' ഫിര്‍മോണ്‍ പര്‍വ്വതം മുതല്‍ യര്‍മൂക്നദി വരെയുള്ള പ്രദേശങ്ങളുടെ രാജാവായി. റോമാ-ഗ്രീക്ക് സംസ്കാരങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനായിരുന്ന ഇയാളുടെ നാട്ടില്‍ സത്യത്തിന്‍റെ ഒരു കണിക പോലും നിലനിര്‍ത്തുക പ്രയാസകരമായിരുന്നു. പിന്നീട് ഹെരോദായുടെ കാലത്ത് അ ദ്ദേഹത്തിന്‍റെ അധീനതയിലുണ്ടായിരുന്ന എല്ലാ പ്രദേശങ്ങളുടെയും രാജാവായി അദ്ദേഹത്തിന്‍റെ പൗത്രന്‍ 'ഹെരോദാ അഗ്രിപ്പായെ' റോമക്കാര്‍ വാഴിച്ചു. ഇദ്ദേഹം ഈസാ ന ബിയുടെ അനുയായികളായ ഹവാരിയ്യീങ്ങളുടെ നേതൃത്വത്തില്‍ നടന്നിരുന്ന സംസ്കര ണ പ്രവര്‍ത്തനങ്ങളെ ശക്തിയായി അടിമച്ചമര്‍ത്തി. ഇക്കാലത്തെ ജൂതന്‍മാരുടെ അധഃപതനത്തെക്കുറിച്ച് പുതിയ നിയമത്തിലെ നാല് പുസ്തകങ്ങളിലുമുള്ള ഈസാ നബിയു ടെ പ്രസംഗങ്ങളില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. 

യഹ്യാ നബിയെപ്പോലെയുള്ള പരിശുദ്ധനായ ഒരു മനുഷ്യനെ വധിച്ചുകളഞ്ഞി ട്ടും ആ ജനതയില്‍നിന്ന് ഒരു പ്രതിഷേധസ്വരം പോലും പൊങ്ങിവന്നില്ല. സമുദായത്തിലെ മുഴുവന്‍ മതപുരോഹിതന്‍മാരും ഈസാമസീഹിനെ വധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശുദ്ധഗതിക്കാരായ അല്‍പം പേര്‍ മാത്രമേ അതിനെ എതിര്‍ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. റോമന്‍ ഗവര്‍ണ്ണറായ പിലാത്തോസ് ആ കെട്ടജനതയോട് ചോദിച്ചു: ഇന്ന് നിങ്ങളുടെ ആഘോഷ ദിവസമാണ്, നാട്ടുസമ്പ്രദായമനുസരിച്ച് വധശിക്ഷക്ക് വി ധിക്കപ്പെട്ട കുറ്റവാളികളില്‍ ഒരാളെ വിട്ടയക്കാന്‍ അനുവാദമുണ്ട്. പറയുക: യേശുവി നെയാണോ അതോ ബറബ്ബാസ് എന്ന കൊള്ളക്കാരനെയാണോ വിട്ടയക്കേണ്ടത്? അവ ര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ബറബ്ബാസിനെ വിട്ടയക്കുക! അവര്‍ അല്ലാഹുവിന്‍റെ ശി ക്ഷക്ക് തീര്‍ത്തും അര്‍ഹരായിക്കഴിഞ്ഞിരുന്നു എന്നതിന്‍റെ തെളിവുകളായിരുന്നു ഇവയെല്ലാം. 2: 57, 251 വിശദീകരണം നോക്കുക.

ഏറെക്കാലം കഴിയുന്നതിനുമുമ്പ് ക്രിസ്തുവിനുശേഷം 70 ല്‍, റോമാ ചക്രവര്‍ ത്തിയായിരുന്ന 'ടൈറ്റസ്' ഒരു വലിയ സൈനികനീക്കം നടത്തുകയും ജറൂസലേം പട്ടണവും ഹൈക്കലും തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന കൂട്ടക്കൊലയില്‍ ഒരുലക്ഷത്തില്‍ പരം ആളുകള്‍ വധിക്കപ്പെടുകയും അരലക്ഷത്തോളം പേര്‍ തടവിലാക്കപ്പെടുകയും അത്രതന്നെ ആളുകള്‍ നാടുകടത്തപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ അടിമകളാക്കപ്പെടുകയും അവര്‍ ആംഫി തിയ്യേറ്ററിലും കൊളോസിയത്തിലും വന്യമൃഗങ്ങളുമായി മല്‍പിടുത്തം നടത്തി മരിച്ചുവീഴുകയും ആ യുധാഭ്യാസികള്‍ക്ക് നൈപുണ്യം പരീക്ഷിക്കാനുള്ള ഉന്നങ്ങളാവുകയും ചെയ് തു. അവരില്‍ ആരോഗ്യവും സൗന്ദര്യവുമുള്ള പെണ്‍കുട്ടികളെയെല്ലാം ജേതാക്കള്‍ സ്വന്തമാക്കി. ഇപ്രകാരമാണ് അല്ലാഹു ജൂതന്മാരുടെ മുഖം വികൃതമാക്കിയത്. ശേഷം 1948 വരെ ത ലയുയര്‍ത്താന്‍ കഴിയാത്ത രീതിയില്‍ ജൂതരുടെ സര്‍വ്വവിധ അടയാളങ്ങളും തുടച്ചുനീക്കപ്പെട്ടു. ഇതായിരുന്നു സൂക്തത്തില്‍ പറഞ്ഞ രണ്ടാമത്തെ കുഴപ്പവും അതിനെത്തുട ര്‍ന്ന് ജൂതര്‍ക്ക് ലഭിച്ച ശിക്ഷയും. 3: 110-112 വിശദീകരണം നോക്കുക.

പ്രവാചകന്‍റെ വിയോഗത്തിന് മുപ്പത് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇസ്ലാം പി രിയുടയുകയും അങ്ങനെ ഗ്രന്ഥം വായിക്കുന്നവര്‍ മൂന്ന് വിഭാഗമാവുകയും ചെയ്തു. അ വരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറു കള്‍ ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊ ണ്ടും പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരെപ്പോലെത്തന്നെ ഞങ്ങളാ ണ് അല്ലാഹുവിന്‍റെ ആളുകള്‍ എന്ന് വാദിക്കാനും ദുരഭിമാനിക്കാനും തുടങ്ങി. 9: 5, 123 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത ഇത്തരം കെട്ടജനത യായ ഫുജ്ജാറുകള്‍ തന്നെയാണ് ഇന്ന് ലോകത്ത് മറ്റേതൊരു ജനവിഭാഗത്തെക്കാളും നിന്ദ്യത സഹിച്ചുകൊണ്ടിരിക്കുന്നത്. ഈസായുടെ രണ്ടാം വരവോടുകൂടി മസീഹുദ്ദ ജ്ജാലിനെ വധിക്കുന്നതോടെ 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ട ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്ത വര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളാല്‍ തുടച്ചുനീക്കപ്പെടുന്നതാണ്. 2: 61; 4: 133; 5: 82; 16: 125 വിശദീകരണം നോക്കുക.