وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായിക്കൊണ്ടുള്ളവ ഈ വാ യനയില്‍ നിന്ന് നാം അവതരിപ്പിക്കുന്നുമുണ്ട്, എന്നാല്‍ അക്രമികള്‍ക്ക് അ ത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയുമില്ല.
10: 57; 17: 82; 41: 44 എന്നീ 3 സൂക്തങ്ങളില്‍ പറഞ്ഞ രോഗശമനം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അദ്ദിക്ര്‍ വിശ്വാസികള്‍ക്ക് സന്മാര്‍ഗവും രോഗശമനവുമാണെ ന്ന് 41: 44 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ മാത്രമാണ് അത് പിന്‍പറ്റുക. 9: 28 ല്‍ വിവ രിച്ച പ്രകാരം കപടവിശ്വാസികള്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന മനുഷ്യപ്പിശാചുക്കളായ തിനാലും അനുയായികള്‍ അദ്ദിക്റിനെ തള്ളിപ്പറയുന്നതിനാലും അവര്‍ രണ്ട് കൂട്ടര്‍ക്കും അദ്ദിക്ര്‍ മാലിന്യവും നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. 76: 31 ല്‍, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ അദ്ദിക്റായ അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അത് വ ന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത അക്രമികളോ, അവര്‍ക്ക് നാം വേദനാജനകമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത് എന്നും പറഞ്ഞിട്ടുണ്ട്. 46: 11 ല്‍, ഈ വായനയില്‍ ന ന്മയുണ്ടായിരുന്നുവെങ്കില്‍ നിങ്ങളെക്കാള്‍ മുമ്പ് ഞങ്ങള്‍ അതില്‍ വിശ്വസിക്കുമായിരു ന്നു എന്ന് ഗ്രന്ഥം കൊണ്ട് വിശ്വസിച്ചവരോട് കാഫിറുകള്‍ പറയുന്നതാണ്; അവര്‍ അ തുകൊണ്ട് സന്‍മാര്‍ഗത്തിലായില്ല എന്ന് മാത്രമല്ല, അവര്‍ പറയുകതന്നെ ചെയ്യും: ഇത് പൂര്‍വ്വികരുടെ പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല എന്നും; 46: 12 ല്‍, ഇതിനുമുമ്പ് കാ രുണ്യവും ഇമാമുമായ മൂസായുടെ ഗ്രന്ഥവുമുണ്ട്, ഇതാകട്ടെ അറബി ഭാഷയിലുള്ളതും മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതും അക്രമികളെ താക്കീത് ചെയ്യുന്നതും അല്ലാഹുവി നെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത നല്‍കുന്നതുമാണ് എന്നും പറഞ്ഞിട്ടു ണ്ട്. കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമായ അക്രമിക ളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുളളത് എന്ന് 33: 72-73 ലും 48: 6 ലും പറഞ്ഞിട്ടുണ്ട്. 8: 2-4, 22; 9: 95; 28: 48-50 വിശദീകരണം നോക്കുക.