( ഇസ്റാഅ് ) 17 : 81

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا

നീ പറയുകയും ചെയ്യുക: സത്യം വന്നുകഴിഞ്ഞു, മിഥ്യ തകരുകയും ചെയ്തു; നിശ്ചയം, മിഥ്യ തകരേണ്ടത് തന്നെയായിരുന്നു.

2: 119, 147; 7: 8; 10: 108 തുടങ്ങി 256 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സത്യം അ ദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. സത്യം വന്നതോടൂകൂടി മിഥ്യ നശിക്കുന്നതാണ്. 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അ തിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി തന്നെയാണ് അ തിജയിക്കുക-ആ വിശ്വാസി ഒറ്റക്ക് ഒരുഭാഗത്തും ലോകം മുഴുവന്‍ മറുഭാഗത്തുമാണെങ്കിലും ശരി. അതിന് വിശ്വാസികളുടെ സംഘമുണ്ടാകണം എന്നില്ല. നാം നമ്മുടെ സൂ ക്തങ്ങള്‍ ദിഗന്തങ്ങളിലും അവരില്‍ തന്നെയും കാണിച്ചുകൊടുക്കുന്നതാണ്, നിശ്ചയം അദ്ദിക്ര്‍ സത്യം തന്നെയാണ് എന്ന് അവര്‍ക്ക് വെളിപ്പെടുന്നതുവരെ എന്ന് 41: 53 ല്‍ പറ ഞ്ഞിട്ടുണ്ട്.

34: 49 ല്‍, നീ പറയുക, സത്യമായ അദ്ദിക്ര്‍ വന്നുകഴിഞ്ഞു, ഇനി മിഥ്യ വെളിപ്പെടുകയോ ആവര്‍ത്തിക്കുകയോ ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. 29: 67 ല്‍, അപ്പോള്‍ അവര്‍ മി ഥ്യകൊണ്ടാണോ വിശ്വസിക്കുന്നത്-അല്ലാഹുവിന്‍റെ കാരുണ്യമായ അദ്ദിക്ര്‍ മൂടിവെക്കുകയുമാണോ എന്ന് ചോദിക്കുന്നുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖു ര്‍ആനില്‍ വായിക്കുന്ന ലോകത്തെവിടെയുമുള്ളഫുജ്ജാറുകള്‍ തന്നെയാണ് അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയിരിക്കുന്നതും മിഥ്യയായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെ അവലംബിച്ച് ജീവിതം നയിക്കുന്നതും. അതുവഴി അവര്‍ കാഫിറു കളും അക്രമികളും തെമ്മാടികളുമായി മാറിയിരിക്കുകയാണ്. 2: 283; 8: 7-8; 13: 41-42 വിശദീകരണം നോക്കുക.