قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا
നീ പറയുക: എല്ലാ ഓരോരുത്തരും അവന്റെ രീതിയില്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരിക്കുന്നു, അപ്പോള്‍ സന്മാര്ഗ്ഗത്തില് മുന്നേറുന്നവന് ആരെന്ന് ഏറ്റവും അറിയുന്നവന് നിങ്ങളുടെ നാഥന് തന്നെയാണ്.
ഓരോ വ്യക്തിയും എപ്പോള്‍ എവിടെ എന്തെല്ലാം പ്രവര്‍ത്തിക്കുമെന്നും അവന് സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ എന്നെല്ലാം നേരത്തെ നിശ്ചയിച്ച് 16: 89 ല്‍ എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുള്ളവനാണ് ത്രികാലജ്ഞാനിയായ അല്ലാഹു. അതുകൊണ്ട് ഉറപ്പ് നല്കുന്ന സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഓരോരുത്തരും സ്വയം സന്മാര്ഗ്ഗ ത്തിലാണോ അതോ ദുര്മാര്ഗ്ഗത്തിലാണോ ചരിക്കുന്നതെന്ന് തീരുമാനിക്കേണ്ടതാണ്. 5: 48; 7: 178; 10: 108-109; 16: 125 വിശദീകരണം നോക്കുക.