( ഇസ്റാഅ് ) 17 : 91

أَوْ تَكُونَ لَكَ جَنَّةٌ مِنْ نَخِيلٍ وَعِنَبٍ فَتُفَجِّرَ الْأَنْهَارَ خِلَالَهَا تَفْجِيرًا

അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയാലും മുന്തിരിയാലുമുള്ള ഒരു തോട്ടമുണ്ടാ വുകയും അങ്ങനെ അവയ്ക്കിടയില്‍ നദികള്‍ ധാരമുറിയാതെ പൊട്ടിയൊഴു കുകയും ചെയ്യട്ടെ,

76: 5-6 ല്‍, നിശ്ചയം പുണ്യാത്മാക്കള്‍ കര്‍പ്പൂരത്തിന്‍റെ ചേരുവയോടുകൂടിയ കോപ്പകളില്‍ നിന്ന് കുടിക്കുന്നതാണ്, അല്ലാഹുവിന്‍റെ അടിമകള്‍ സ്വര്‍ഗത്തിലെ അരുവികളി ല്‍ നിന്ന് കുടിക്കുന്നതും ആ അരുവികളാകട്ടെ, ധാരമുറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന തുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗത്തിലുള്ള നദികളെക്കുറിച്ചുള്ള പരാമര്‍ശം ഗ്രന്ഥത്തി ലൂടെ കേള്‍പ്പിക്കപ്പെടുമ്പോള്‍ അതുപോലെയുള്ള നദികള്‍ ഇഹത്തിലും ദിവ്യാത്ഭുതമാ യി ഒഴുക്കണമെന്നാണ് പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന കാഫിറുകള്‍ ആവശ്യപ്പെട്ടി രുന്നത്. 13: 38; 14: 11; 17: 59 വിശദീകരണം നോക്കുക.