أَوْ يَكُونَ لَكَ بَيْتٌ مِنْ زُخْرُفٍ أَوْ تَرْقَىٰ فِي السَّمَاءِ وَلَنْ نُؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَابًا نَقْرَؤُهُ ۗ قُلْ سُبْحَانَ رَبِّي هَلْ كُنْتُ إِلَّا بَشَرًا رَسُولًا
അല്ലെങ്കില്‍ നിനക്ക് നവരത്നങ്ങളില്‍ നിന്നുള്ള ഒരു വീട് ഉണ്ടാകുന്നതുവരെ, അല്ലെങ്കില്‍ നീ ആകാശത്തേക്ക് കയറിപ്പോകുന്നത് ഞങ്ങള്‍ കാണുന്നതുവ രെ, ഞങ്ങളുടെ മേല്‍ ഞങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു ഗ്രന്ഥം നീ ഇ റക്കുന്നതുവരെ നിന്‍റെ കാഴ്ചയില്‍ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയി ല്ലതന്നെ; നീ പറയുക: എന്‍റെ നാഥന്‍ പരിശുദ്ധനാണ്, ഞാന്‍ ഒരു സന്ദേശ വാഹകനായ മനുഷ്യനല്ലാതെ മറ്റാരെങ്കിലുമാണോ?
'എന്‍റെ നാഥന്‍ പരിശുദ്ധനാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, നിങ്ങള്‍ ആവശ്യ പ്പെടുന്ന എല്ലാകാര്യങ്ങളും ചെയ്യാന്‍ കഴിവുള്ളവനാണ് അവന്‍ എന്നാണ്. അവന്‍റെ ക ഴിവിന് യാതൊരു പരിമിതിയുമില്ല. എന്നാല്‍ ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനും പ്രവാചകനുമല്ലാതെയല്ല. ഞാന്‍ അവനുമായി കൂടിക്കാഴ്ചക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ പോ യിവന്നിട്ടുണ്ടെങ്കില്‍ അത് പരിശുദ്ധനായ അവന്‍ എന്നെ അവിടേക്ക് യാത്രയാക്കിയ തുകൊണ്ടാണ്. അവന്‍ നിങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം തന്നയച്ചിരുന്നുവെങ്കി ല്‍ ഞാന്‍ അത് കൊണ്ടുവരുമായിരുന്നു. 25: 32 ല്‍, അല്ലാഹു പ്രവാചകന്‍റെ മേല്‍ ഘട്ടം ഘട്ടമായി ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് അതുകൊണ്ട് അവന്‍റെ ഹൃദയം ഉറപ്പിച്ചുനിര്‍ ത്തുന്നതിന് വേണ്ടിയാണ് എന്നും, അവന്‍റെ ജീവിതം ഗ്രന്ഥമനുസരിച്ച് അല്ലാഹുത ന്നെ ക്രമപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ എന്നോട് ഇത്ത രം കാര്യങ്ങളൊന്നും ചോദിക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ ഉടമയായ അവനോടുതന്നെ ചോദിച്ചുകൊള്ളുക. 6: 7; 17: 1, 49-52; 18: 110 വിശദീകരണം നോക്കുക.