( ഇസ്റാഅ് ) 17 : 92

أَوْ تُسْقِطَ السَّمَاءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّهِ وَالْمَلَائِكَةِ قَبِيلًا

അതല്ലെങ്കില്‍ നീ ഭീഷണിപ്പെടുത്തുന്നതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി വീഴ്ത്തുകയോ അല്ലെങ്കില്‍ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങളുടെ മുമ്പില്‍ നേരിട്ട് കൊണ്ടുവരികയോ ചെയ്യുന്നതു വരെ.

അന്ത്യദിനം സംഭവിക്കുമ്പോള്‍ 'ആകാശം പൊട്ടിപ്പിളരുമെന്ന്' 82: 1 ലും; 'ആകാ ശം പൊട്ടിപിളര്‍ത്തുമെന്ന്' 84: 1 ലും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനെ പരിഹസിച്ചു കൊണ്ടാണ് മക്കാമുശ്രിക്കുകള്‍ 'നീ ഭീഷണിപ്പെടുത്തുന്നതത് പോലെ ആകാശത്തിന്‍റെ കഷ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ വീഴ്ത്തുക' എന്ന് പറഞ്ഞിരുന്നത്. എന്നല്ലാതെ പ്രവാച കന്‍ അത് വീഴ്ത്തുമെന്നൊന്നും അവരോട് പറഞ്ഞിരുന്നില്ല. നാമുമായി കണ്ടുമുട്ടണമെ ന്ന് പ്രതീക്ഷിക്കാത്തവര്‍ പറയുകയും ചെയ്യുന്നു: എന്താണ് ഞങ്ങളുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടാത്തത്, അല്ലെങ്കില്‍ ഞങ്ങളുടെ നാഥനെ നേരില്‍ കാണാത്തത്? നിശ്ച യം അവര്‍ സ്വന്തത്തോട് അഹങ്കരിക്കുകയും പരിധിവിട്ട ധാര്‍ഷ്ട്യത്തില്‍ അകപ്പെടുക യും ചെയ്തിരിക്കുന്നു, മലക്കുകളെ കാണുന്നദിനം ഈ ഭ്രാന്തന്‍മാര്‍ക്ക് സന്തോഷകരമാ യിരിക്കുകയില്ല, അന്ന് മലക്കുകളെ കാണാത്ത ഒരു മറ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകട്ടെ എന്ന് അവര്‍ പറയുകയും ചെയ്യും എന്ന് 25: 21-22 ല്‍ പറഞ്ഞിട്ടുണ്ട്. 6: 158; 14: 18; 43: 60-61 വിശദീകരണം നോക്കുക.